Connect with us

Kannur

അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ ഇ.എസ്.ഐ ആസ്പത്രി/ ഡിസ്‌പെന്‍സറികളിലേക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളില്‍ നിയമനം നടത്തുന്നു. കോഴിക്കോട് മാങ്കാവുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍: 0495 2322339


Share our post

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Kannur

അവധിക്കാല ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന അവധിക്കാല ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ എന്‍ജിനീയറിങ്ങ് ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഡിസൈനിങ് കോഴ്സിലേക്കും ഒന്നര മാസ ത്രീഡി മോഡലിംഗ് ആന്‍ഡ് ത്രീ ഡി പ്രിന്റിങ്ങ് കോഴ്സിലേക്കും ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. എസ്.എസ്.എല്‍.സിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 9447311257.


Share our post
Continue Reading

Kannur

വിഷു സിനിമകൾ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു

Published

on

Share our post

കണ്ണൂർ: വിവാദങ്ങൾക്കിടയിലും ഗംഭീരവിജയം നേടി മുന്നേറുന്ന മോഹൻലാൽ സിനിമ ‘എമ്പുരാൻ’ തിയേറ്റർ വിടുന്നതിന് മുന്നേ തന്നെ വിഷു സിനിമകളും നാളെ മുതൽ പ്രദർശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’, നസ്ലെൻ്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയാണ് നാളെ തീയേറ്ററുകളിലെത്തുക. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’ . ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് നടക്കുന്നുണ്ട്. നസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. തല്ലുമാല എന്ന സൂപ്പര്ഹിറ്റ് സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന സിനിമ നൽകുന്ന പ്രതീക്ഷയും വലുതാണ്. ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!