പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് കഠിന തടവും പിഴയും

സുൽത്താൻ ബത്തേരി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വർഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുൽപ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടിൽ ജോസ് അഗസ്റ്റിൻ എന്ന റിജോ (37) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്.കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതിന് പോക്സോ നിയമപ്രകാരവും, മർദിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 2022 ലാണ് കേസിനാസ്പദമായ പരാതി ലഭിച്ചത്.മികവാർന്ന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.അന്നത്തെ പുൽപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജിതേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ് കുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ്. ഈ കേസെടുത്തതിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്.