ടിക്കറ്റ് നിരക്കിൽ 26 ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Share our post

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഇത് ബാധകമാണ്.

കൂടാതെ, സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യന്‍ സായുധ സേനയിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളില്‍ 50 ശതമാനം ഇളവും നല്‍കും. ഭക്ഷണം, സീറ്റുകള്‍, എക്‌സ്പ്രസ് എ ഹെഡ് സേവനങ്ങള്‍ എന്നിവയിലും ഇളവ് ലഭിക്കും.

ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി, ഹൈഫ്‌ലൈയേഴ്‌സ്, ജെറ്റെറ്റേഴ്‌സ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് കോംപ്ലിമെന്ററി എക്‌സ്പ്രസ് എഹെഡ് മുന്‍ഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും വെബ്ബ്‌സൈറ്റ്, മൊബൈല്‍ ആപ് ബുക്കിംഗുകളില്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!