ഒന്നാം സമ്മാനം പത്തുകോടി, ആകര്‍ഷകമായ സമ്മാനഘടന; ഇനി സമ്മര്‍ ബമ്പര്‍ കാലം

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു. ചലചിത്ര താരം സോനാ നായര്‍ക്ക് നല്‍കി മന്ത്രി കെ.എന്‍ബാലഗോപാല്‍ ആണ് ഒന്നാം സമ്മാനമായി പത്തുകോടി രൂപ നല്‍കുന്ന ഭാഗ്യക്കുറി പ്രകാശനം ചെയ്തത്. ഇത്തവണയും ആകര്‍ഷകമായ സമ്മാനഘടനയുമായാണ് സമ്മര്‍ ബമ്പര്‍ എത്തുന്നത്.
50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാംസമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും നല്‍കും. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
ചടങ്ങില്‍ എം.എല്‍ ആന്റണി രാജു എഅധ്യക്ഷനായിരുന്നു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിഡോ.എ.ജയതിലക്, ലോട്ടറി വകുപ്പ് ജോയിന്റ്ഡയറക്ടര്‍മാരായ മായാ എന്‍ പിള്ള, രാജ് കപൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.