നാളെ മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി

ന്യൂഡൽഹി : ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടക്കുന്ന ബാങ്കുകൾ 29-നാണ് വീണ്ടും പ്രവർത്തനമാരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ മൂലം ബാങ്കുകൾ അടഞ്ഞു കിടക്കും. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ജനുവരി 25ന് തൈപ്പൂയം, മുഹമ്മദ് ഹസ്രത്ത് അലിയുടെ പിറന്നാൾ എന്നിവ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.