കാര്‍ഷിക യന്ത്രവല്‍കരണം;അപേക്ഷ ഫെബ്രുവരി ഒന്ന് മുതല്‍

Share our post

കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സബ്മിഷണ്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ അഥവാ എസ്.എം.എ.എം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷക കൂട്ടായ്മ, ഫാം മെഷിണറി ബാങ്കുകള്‍, എഫ്.പി.ഒ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ https://agrimachinery.nic.index എ ന്ന വെബ്സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതിന് ശേഷം അതിന്റെ പകര്‍പ്പും അനുബന്ധരേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം കണ്ണൂര്‍ കൃഷി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി വഴി ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകള്‍ അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ കൃഷിഭവന്‍, കൃഷി ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍:9539630981, 9383472050, 9383472051, 9383472052.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!