Kerala
അരിക്കൊപ്പം പച്ചക്കറി വിലയും കുതിക്കുന്നു; താളം തെറ്റി അടുക്കള ബഡ്‌ജറ്റ്

അരിക്കൊപ്പം പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഒരാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പത്ത് മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്.കാരറ്റ്, മുളക്, വെള്ളരി, ബീൻസ്, വെളുത്തുള്ളി എന്നിവയുടെ വിലയാണ് പ്രധാനമായും ഉയർന്നത്. കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോൾ പാളയത്തെ മൊത്തവിപണിയിൽ 57 രൂപയാണ്.
ഇത് ചില്ലറ വിപണിയിലെത്തുമ്പോൾ 60തിന് മുകളിൽ വരും.പച്ചമുളകിന്റെ വില 45 ആയി. നേരത്തെ 30 രൂപയായിരുന്നു. ഉണ്ട മുളകിന് 60- 65 രൂപയാണ് . ബീൻസിന് 55 രൂപയുംയും വെള്ളരിയ്ക്ക് 30മായി. വിപണിയിൽ ഇഞ്ചി, മുരിങ്ങ,ചെറിയ ഉള്ളി, എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം 240 രൂപവരെ വിലയുണ്ടായിരുന്ന ഇഞ്ചി വില 110 ആയി. മുരിങ്ങയുടെ വില 150 തിൽ നിന്ന് 100 ആയി. 100 ന് മുകളിലുണ്ടായിരുന്ന ചെറിയുള്ളി വില 37 ആയി.
ഉള്ളി, തക്കാളി വിലയിൽ കാര്യമായ മാറ്റമില്ല. കാലാവസ്ഥ മൂലം ഉത്പാദനത്തിലുണ്ടായ കുറവും ഉത്സവ-വിവാഹ സീസണിൽ പച്ചക്കറിവരവ് പകുതിയിൽ താഴെയായതുമാണ് പല സാധനങ്ങളുടെയും വില ഉയരാൻ കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള പച്ചക്കറികൾ കൂടുതലായി എത്തുന്നത്. പാളയത്തെ മൊത്ത വ്യാപാരികൾ കഴിഞ്ഞയാഴ്ച സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളിൽ പലതും മുക്കാൽ ഭാഗവും തീർന്നിരിക്കുകയാണ്. വെളുത്തുള്ളിയുടെ വില ഉയർന്ന് തുടരുകയാണ്. ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 250 മുതൽ 350 രൂപയാണ്. വെളുത്തുള്ളി ലഭ്യത കുറഞ്ഞതാണ് വിലകയറ്റത്തിന് കാരണം.
കടലുണ്ടിലൈവ്. മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറവായതോടെയാണ് ക്ഷാമം നേരിട്ടത്. പച്ചക്കറി ഇനം,- വില കിലോഗ്രാമിന്( മൊത്തവില) – ചില്ലറ വില തക്കാളി – 25- 20, ബീൻസ് – 55- 60, ഉണ്ട പച്ചമുളക് – 60-65, പച്ചമുളക് – 40-49, ഇഞ്ചി – 110-130, വെളുത്തുള്ളി – 250-300, ചെറിയ ഉള്ളി – 37-40, ക്യാരറ്റ് – 57-60, വെളളരി-26-30, വെണ്ട- 27-32. അരി വിലയും കുതിക്കുന്നു.
കുറുവ, ബോധന, പൊന്നി ഇനങ്ങൾക്ക് മൊത്തവിലയിൽത്തന്നെ ആറു മുതൽ എട്ടുരൂപയുടെ വർദ്ധനയാണുള്ളത്. കഴിഞ്ഞാഴ്ച്ച 49 രൂപയായിരുന്ന ഒരു കിലോ പൊന്നി അരിയുടെ 60 രൂപയായി. വില കുറഞ്ഞ പൊന്നിയ്ക്ക് 42 ൽ നിന്ന് 48 രൂപായായി. വെള്ള കുറുവയ്ക്കും വില ഉയർന്നു. നേരത്തെ 45 ഉണ്ടായിരുന്ന വെള്ള കുറവയ്ക്ക് 50 രൂപയായി. നൂർജഹാൻ അരിയുടെ വിലയും ഉയർന്നു. 42ൽ നിന്ന് 48 രൂപയായി. ബിരിയാണിക്കായി വ്യാപകമായി ഉപയോഗിക്കുന്ന കയമ, കോല അരിക്കും അടുത്തകാലത്ത് പത്ത് രൂപയോളം കൂടിയിട്ടുണ്ട്.
Kerala
പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം


ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
Kerala
നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളൊരുങ്ങി; വ്രതനിഷ്ഠയില്‍


വ്രതനിഷ്ഠയില്‍ നാളെ ശിവരാത്രി ആഘോഷിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. അരുവിപ്പുറം മഠം ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, ചെങ്കല്‍ മഹേശ്വരം ശിവക്ഷേത്രം, ബാലരാമപുരം ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രം, ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രം, വലിയശാല മഹാദേവക്ഷേത്രം, മേജര്‍ തളിയല്‍ ശ്രീമഹാദേവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂര്‍ത്തി ക്ഷേത്രം, വട്ടിയൂര്‍ക്കാവ് കുലശേഖരം ശ്രീശങ്കരനാരായണസ്വാമി ക്ഷേത്രം, കവടിയാര്‍ മഹാദേവക്ഷേത്രം, ചെങ്കല്‍ മഹാദേവക്ഷേത്രം, വെയിലൂര്‍ക്കോണം മഹാദേവര്‍ ചാമുണ്‌ഡേശ്വരി ക്ഷേത്രം, പൂവാര്‍ ഊറ്ററ ചിദംബരനാഥ ക്ഷേത്രം, നെടുമങ്ങാട് തിരിച്ചിറ്റുര്‍ ശിവവിഷ്ണു ക്ഷേത്രം, പച്ചയില്‍ ശിവക്ഷേത്രം, വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രം, കിളിമാനൂര്‍ മഹാദേവേശ്വരം ക്ഷേത്രം തുടങ്ങി ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിവിധ ചടങ്ങുകളും ആഘോഷങ്ങളും നടക്കും.
എല്ലാ ശിവ ക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകള്‍ നടക്കും. ഭക്തര്‍ ശിവരാത്രി വ്രതം നോറ്റ് ശിവക്ഷേത്ര ദര്‍ശനം നടത്തും. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും, ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതും ശിവരാത്രിയിലെ ആചാരങ്ങളാണ്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ശിവരാത്രിക്ക് പിന്നിലുള്ളത്. പാലാഴി മഥനത്തില്‍ പൊന്തിവന്ന കാളകൂടം വിഷം ശിവന്‍ ഭക്ഷിച്ചെന്നും വിഷം ഉള്ളില്‍ കടക്കാതിരിക്കാന്‍ പാര്‍വതി ശിവന്റെ കണ്ഠത്തില്‍ പിടിച്ചെന്നുമാണ് വിശ്വാസം. ശിവന്റെ രക്ഷയ്‌ക്കായി ദേവന്മാരും മറ്റ് ദേവതകളും ഉറക്കമിളച്ചിരുന്ന് പ്രാര്‍ഥിച്ചതിന്റെ അനുസ്മരണമായാണ് ശിവരാത്രി ആഘോഷിക്കുന്നത്.
ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിദിനമായ നാളെ രാവിലെ 5.30ന് രുദ്രാക്ഷ അഭിഷേകം നടത്തും. നേപ്പാളില്‍ നിന്നും കൊണ്ടുവന്നതും ഭാരതത്തില്‍ നിന്ന് ശേഖരിച്ചതുമായ രുദ്രാക്ഷം കൊണ്ടാണ് അഭിഷേകം നടത്തുന്നത്. തളിയല്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ രാവിലെ 6.05 മുതല്‍ അഖണ്ഡനാമജപം, ഉച്ചയ്‌ക്ക് 12.30ന് സമൂഹസദ്യ, രാത്രി 1ന് ആനപ്പുറത്തെഴുന്നള്ളിപ്പ്.
Kerala
റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം


2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്