പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ               

Share our post

തിരുവനന്തപുരം: ഡി.എ കുടിശ്ശികയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് സമരം ഇന്ന്. യു.ഡി.എഫ് അനുകൂല സര്‍വ്വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടന ഫെറ്റോയും ഉള്‍പ്പടെയുള്ളവരാണ് പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിലല്ലാത്ത അവധികള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ സമരം നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആരും എതിരല്ലെന്നും പ്രതിപക്ഷം പിന്തുണ നല്‍കുന്നത് അനാവശ്യ സമരത്തിനാണെന്നുമാണ് സര്‍ക്കാർ നിലപാട്.

ഇതിനിടെ സർക്കാർ നല്‍കാനുള്ള വിവിധ കുടിശ്ശികകളുടെ കണക്ക് പുറത്തുവന്നു. 7973.50 കോടിയാണ് ജീവനക്കാർക്കുള്ള ഡി.എ കുടിശ്ശിക. പെൻഷൻകാർക്കുള്ള ഡി.എ കുടിശ്ശിക 4722.63 കോടിയാണ്. പേ റിവിഷൻ കുടിശ്ശികയിനത്തില്‍ ജീവനക്കാർക്ക് 4000 കോടി നല്‍കാനുണ്ട്. ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമർപ്പിച്ച കണക്കുകളാണിത്.

ശമ്പള പരിഷ്കരണ കുടിശിക, ആറ് ഗഡു ഡി.എ കുടിശ്ശിക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ തുടങ്ങി പൊതു സര്‍വ്വീസിലെ അപാകങ്ങൾ, മാനദണ്ഡം പാലിക്കാത്ത സ്ഥലം മാറ്റങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടന കൂട്ടായ്മയായ സെക്രട്ടേറിയേറ്റ് ആക്ഷൻ കൗണ്‍സിലും പണിമുടക്ക് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനക്കകത്തെ പ്രശ്നം കാരണം സെക്രട്ടേറിയേറ്റ് അസോസിയേഷനില്‍ ഒരു വിഭാഗം പണിമുടക്കുമായി സഹകരിക്കേണ്ടെന്ന നിലപാടെടുത്തിട്ടുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!