ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചാടിക്കേറി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യല്ലേ പണികിട്ടും. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. ലിങ്ക് തുറക്കുമ്പോള്‍ യു.ആര്‍.എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് പോലീസ് അറിയിച്ചു.
കോഡ് സ്‌കാനര്‍ ആപ്പ് സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതമെന്നും അറിയിപ്പില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് കേരളാ പൊലീസ് കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ആധുനിക ജീവിതത്തില്‍ QR കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. QR കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. QR കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, URL സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഇ-മെയിലിലെയും SMS-ലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് അപകടകരമെന്നതുപോലെ QR കോഡുകള്‍ നയിക്കുന്ന URLകള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിന് കഴിഞ്ഞേക്കും. QR കോഡ് സ്‌കാനര്‍ APP സെറ്റിംഗ്‌സില്‍ ‘open URLs automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.