Connect with us

Kannur

പാനൂരിൽ വിദ്യാർത്ഥികളെ വലയിലാക്കാൻ മയക്കുമരുന്ന് റാക്കറ്റ് ; എം.ഡി.എം.എക്കു പുറമെ ജ്യൂസും

Published

on

Share our post

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിലെ പ്രദേശങ്ങളിൽ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതായി എക്സൈസ് റിപോർട്ട്.

എം.ഡി.എം.എയും കൂടെ നല്ല മധുരത്തിൽ ഒരു ജ്യൂസും കുടിച്ചു ലഹരിയുടെ തീവ്രത വർദ്ധിക്കുന്നതാണ് പുതിയ രീതിയെന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പാനൂർ മേഖലയിൽ ദുരൂഹ സാഹചര്യത്തിൽ ചില യുവാക്കൾ മരണമടഞ്ഞതിന് പിന്നിൽ ഇത്തരം ലഹരി അമിതമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാനൂർ പുത്തൂരിൽ നിന്നും പുകവലി ചോദ്യം ചെയ്ത നാട്ടുകാരെ അക്രമിക്കാൻ പ്ലസ്ടു വിദ്യാർത്ഥികൾ വന്നത് മാരകായുധങ്ങളുമായിട്ടായിരുന്നു. കയ്യിൽ നിന്നും ആയുധം തട്ടിത്തെറിപ്പിച്ച് പ്രദേശവാസികൾ ഇവരെ തള്ളിപ്പറഞ്ഞയച്ചിരുന്നു.

എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൻമേൽ പാനൂർ പോലീസ് കേസെടുത്തിട്ടുമുണ്ട്. ആദർശ് ലാൽ, അനിൽ,വരുൺ, രാജീവൻ തുടങ്ങി കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആയുധം അടക്കം അക്രമിക്കാനെത്തിയ വിദ്യാർത്ഥിക്കെതിരെ ഒരു നടപടിയുമെടുക്കാത്തതിൽ നാട്ടുകാരിൽ വലിയ പ്രതിഷേധവുമുയരുന്നുണ്ട്.

ഡിസംബറിൽ നടന്ന സ്കൂൾ കലോത്സവത്തിൽ കൊളവല്ലൂർ ഹയർ സെക്കണ്ടറിയിലെയും , പാനൂരിലെയും വിദ്യാർത്ഥികൾ തമ്മിൽ സംഘർഷവും, കലാധ്യാപകന് ക്രൂരമായ മർദ്ദനവുമേറ്റ സംഭവമുണ്ടായിരുന്നു. ഇതിനു പിന്നിൽ ലഹരിക്കടിമപ്പെട്ട വിദ്യാർത്ഥികളായിരുന്നവെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബാംഗ്ളൂർ മേഖലയിൽ നിന്ന് പാനൂരിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വൻമയക്കുമരുന്ന് റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവർ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു വിദ്യാർത്ഥികളെ ലഹരിക്കടിമകളാക്കുന്നുവെന്നാണ് എക്സൈസ് റിപ്പോർട്ട്.


Share our post

Kannur

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Published

on

Share our post

കണ്ണൂർ: 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാത്ത വിമുക്തഭടന്‍മാര്‍ക്ക് ഏപ്രില്‍ 30 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 0497 2700069.


Share our post
Continue Reading

Kannur

ചന്ദന കടത്ത്: പാവന്നൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍, 6.5 കിലോഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്.പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, സി.കെ അബ്ദുൽ നാസർ എന്നിവരെയാണ് ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Kannur

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്

Published

on

Share our post

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709


Share our post
Continue Reading

Trending

error: Content is protected !!