ആർക്കൈവ്സ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ്

ന്യൂഡൽഹി: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസ്, ആർക്കൈവ്സ് മാനേജ്മെന്റിൽ നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാഫോം ഉൾപ്പെടുന്ന പ്രവേശനവിജ്ഞാപനം nationalarchives.nic.in -ൽ ‘വാട്സ് ന്യൂ’ ലിങ്കിൽ ലഭിക്കും. അപേക്ഷാഫീസ് 100 രൂപയാണ്. ‘ഡയറക്ടർ ജനറൽ ഓഫ് ആർക്കൈവ്സ്, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ ന്യൂഡൽഹി’ എന്നപേരിൽ ഡിമാൻ ഡ്രാഫ്റ്റ്/ബാങ്കേഴ്സ് ചെക്ക്/ഇന്ത്യൻ പോസ്റ്റൽ ഓർഡർ ആയി അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കാനോ അപേക്ഷ നൽകാനോ സൗകര്യമില്ല.
പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, സംവരണം തുടങ്ങിയവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അപേക്ഷാഫീസ് എന്നിവ ജനുവരി 31-നകം ലഭിക്കത്തക്ക വിധം, ‘ഡയറക്ടർ ജനറൽ ഓഫ് ആർക്കൈവ്സ്, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ജൻപഥ്, ന്യൂഡൽഹി- 110 001’ എന്ന വിലാസത്തിൽ ലഭിക്കണം. കോഴ്സ് ഫീസ് 300 രൂപ പ്രവേശന സമയത്ത് അടയ്ക്കണം. പ്രവേശനത്തിന് സർക്കാർ വ്യവസ്ഥകൾ പ്രകാരമുള്ള സംവരണമുണ്ടായിരിക്കും. ബോർഡിങ്, ലോഡ്‌ജിങ് സൗകര്യങ്ങൾ സ്ഥാപനത്തിലില്ല.