Kerala
ആകര്‍ഷകമായ ശമ്പളം, മികച്ച കരിയര്‍, റെയിൽവേയിൽ 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകള്‍
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5,696 ഒഴിവാണുള്ളത്. ഇതിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്. ഐ.ടി.ഐ.ക്കാർക്കും എൻജിനീയറിങ് ബിരുദം/ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും.അടിസ്ഥാന ശമ്പളം: 19,900 രൂപ.
വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ടി.വി.), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി. എന്നീ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി./എസ്.സി.വി.ടി).അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും.
അല്ലെങ്കിൽ, പത്താംക്ലാസ്/എസ്.എസ്.എൽ.സി.യും മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ ത്രിവത്സര ഡിപ്ലോമയുമുണ്ടായിരിക്കണം (ഡിപ്ലോമയ്ക്ക് പകരം ഇതേ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദവും പരിഗണിക്കും).
ശാരീരികയോഗ്യത: ദൂരക്കാഴ്ച (കണ്ണട കൂടാതെ)-6/6, 6/6 , സമീപക്കാഴ്ച (കണ്ണട കൂടാതെ) 0.6, 0.6 . മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.
പ്രായം: 18-30 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും അഞ്ചുവർഷത്തെ (ഒ.ബി.സി. എൻ.സി.എൽ.-എട്ടുവർഷം, എസ്.സി., എസ്.ടി.-പത്തുവർഷം) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും റെയിൽവേയിലെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാർക്കും അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും വയസ്സിളവിന് അർഹതയുണ്ട് (വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത അഭിരുചിപരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.എസ്.സി., എസ്.ടി., ഒ.ബി.സി. (എൻ.സി.എൽ.), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത സംവരണമുണ്ടായിരിക്കും.
പരീക്ഷ: ഒന്നാംഘട്ടത്തിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.-1) സ്‌ക്രീനിങ് ടെസ്റ്റായാണ് നടത്തുക. പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. 75 ചോദ്യങ്ങളാണുണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക് (ആകെ 75 മാർക്ക്). തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 40 ശതമാനം, ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് 30 ശതമാനം, എസ്.സി.-30 ശതമാനം, എസ്.ടി.-25 ശതമാനം എന്നിങ്ങനെയാണ് ഒന്നാംഘട്ട പരീക്ഷയിൽ പാസാവാൻ വേണ്ട മാർക്ക്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, ജനറൽ അവയർനെസ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.
അപേക്ഷാ ഫീസ്: വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ബി.സി.) മതന്യൂനപക്ഷങ്ങൾക്കും 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്. പരീക്ഷയെഴുതുന്ന വനിതകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഇ.ബി.സി. വിഭാഗക്കാർക്കും പൂർണമായും മറ്റുള്ളവർക്ക് 400 രൂപയും മടക്കിനൽകും (വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക). ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷ: തിരുവനന്തപുരമുൾപ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിൽ ‘CEN 01/2024’ എന്ന വിജ്ഞാപന നമ്പറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരുദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു ആർ.ആർ.ബി.യിലേക്കുമാത്രമേ, അപേക്ഷിക്കാനാവൂ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർ.ആർ.ബി.കളുടെ വെബ്‌സൈറ്റ് സന്ദർശിക്കണം. തിരുവനന്തപുരം ആർ.ആർ.ബി.യുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19.
Kerala
കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം
കൽപ്പറ്റ: മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്‌സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.
Kerala
രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ.
Kerala
മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; കേരളത്തില്‍ കൃഷി ഓഫീസറാവാം
കേരള സര്‍ക്കാരിന് കീഴില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ജോലി നേടാന്‍ അവസരം. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ് സി) മുഖേനയാണ് നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ജനുവരി 29ന് മുന്‍പായി ഓണ്‍ലൈനിൽ അപേക്ഷ നല്‍കുക.
തസ്തിക & ഒഴിവ്
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.
CATEGORY NO:506/2024
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
20 വയസ് മുതല്‍ 37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.01.2004നും 02.01.1987നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബി.എസ്. സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം.
അപേക്ഷ
താല്‍പര്യമുള്ളവര്‍കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈനായി ജനുവരി 29 നകം അപേക്ഷിക്കുക.
www.keralapsc.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു