ഓർമകളുടെ വഴികളിലൂടെ അവർ വീണ്ടും ഒന്നിച്ച് വിദ്യാലയത്തിലെത്തി

കണ്ണൂർ : വിദ്യാലയത്തിലേക്കുള്ള പഴയ ഇടവഴികളിലൂടെ 47 വർഷത്തിനുശേഷം സഹപാഠികൾ ഏഴു കിലോമീറ്ററോളം വീണ്ടും ഒന്നിച്ചുനടന്ന് പൂർവ വിദ്യാർഥി സംഗമത്തിനെത്തി. പട്ടാന്നൂർ കെ.പി.സി. ഹൈസ്കൂളിലെ 1976 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് നടത്തിയ ‘ഒരുവട്ടംകൂടി വീണ്ടും’ പൂർവവിദ്യാർഥി സംഗമത്തിലാണ് പഴയ സഹപാഠികൾ അവർ ഒന്നിച്ച് നടന്നിരുന്ന ഇടവഴികളിലൂടെ വീണ്ടും നടന്ന് വിദ്യാലയത്തിലെത്തിയത്.
സംഗമത്തിൽ പി.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഡോ. വിശ്വനാഥൻ പ്രഭാഷണം നടത്തി. എം.ബാലകൃഷ്ണൻ, പി.പി.വേണു, കെ.കെ.ഗോപാലകൃഷ്ണൻ, വി.വി.പുരുഷോത്തമൻ, കെ.കെ.പുരുഷോത്തമൻ, കെ.ഉദയശങ്കർ, സുലോചന, പി.മുകുന്ദൻ, വി.വിജയൻ, സി.ശ്യാമള എന്നിവർ സംസാരിച്ചു.