ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി പാല്‍ചുരം, അമ്പായത്തോട്, മന്ദംചേരി എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.കൊട്ടിയൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജെ. എച്ച്. ഐമാരായ സി.ജി ഷിബു, ആനന്ദ്, ഷാഹിന, ഭാഗ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.