Connect with us

Kannur

കണ്ണൂർ സർവകലാശാല വാർത്തകൾ

Published

on

Share our post

കണ്ണൂർ സർവകലാശാല വാർത്തകൾ അറിയാം.

* ബി.എ കന്നഡ അസൈൻമെന്റ്: രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ കന്നഡ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് (ഏപ്രിൽ 2023) ആറിന് വൈകിട്ട് നാലിനകം സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. ചോദ്യങ്ങളും മാർഗ നിർദേശങ്ങളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അസൈൻമെന്റ് സമർപ്പിക്കുന്നവർ രണ്ടാം സെമസ്റ്റർ ബി.എ കന്നഡ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്തിരിക്കണം.

* കോളേജ് മാറ്റം : സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി വിദ്യാർഥികൾക്ക് ജനുവരി 23 വരെ അപേക്ഷിക്കാം. അപേക്ഷകളിൽ കോളേജ് തല നടപടികൾ പൂർത്തിയാക്കി ഓൺലൈൻ മുഖേന സമർപ്പിക്കാൻ പ്രിൻസിപ്പൽമാർക്ക് ജനുവരി 24 വരെയും സർവകലാശാല ഓൺലൈൻ പോർട്ടലിൽ സമയം നീട്ടി.

* പുനർമൂല്യ നിർണയ ഫലം : രണ്ടാം സെമസ്റ്റർ ബി.കോം/ ബി.ബി.എ /ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യ നിർണയ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പിന് ഒപ്പം അപേക്ഷിക്കണം.

* ഹാൾടിക്കറ്റ് : സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ഒന്നാം സെമസ്റ്റർ എൽഎൽബി, നവംബർ 2023 പരീക്ഷകൾ 23-ന് തുടങ്ങും. ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ.

* പ്രായോഗിക പരീക്ഷകൾ : ഏഴാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എംഎസ്‌സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ), ഒക്ടോബർ 2023-ന്റെ പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നിനും അഞ്ചിനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടണം.

* ഹാർഡ്‌വെയർ ടെക്നീഷ്യൻ : ഐ.ടി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ ഹാർഡ്‌വെയർ ടെക്നീഷ്യൻ തസ്തികയിൽ ഒരൊഴിവിലേക്ക് നിയമനം നടത്തും. വാക്‌ ഇൻ ഇൻ്റർവ്യൂ 24-ന് 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ വി​ഷു വി​പ​ണ​ന മേ​ള​ക​ളി​ലെ താ​ര​മാ​ണ് കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി​ക​ളി​ൽ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ച്ച ജൈ​വ ക​ണി വെ​ള്ള​രി. അ​ഴീ​ക്കോ​ട്‌, പ​യ്യ​ന്നൂ​ർ, കാ​ങ്കോ​ൽ, പെ​രി​ങ്ങോം, ആ​ല​ക്കോ​ട്, സി.​ഡി.​എ​സു​ക​ളി​ൽ​നി​ന്ന് വി​ഷു സീ​സ​ണി​ൽ ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം നേ​ടി​യെ​ടു​ക്കാ​ൻ ക​ണി വെ​ള്ള​രി കൃ​ഷി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും അ​ൽ​പ സ​മ​യം മ​ണ്ണി​ൽ ഇ​റ​ങ്ങി പ​ണി​യെ​ടു​ക്കാ​ൻ മാ​റ്റി​വെ​ച്ചാ​ൽ ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം നേ​ടാ​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​കു​ടും​ബ​ശ്രീ ജെ.​എ​ൽ.​ജി ക​ർ​ഷ​ക​ർ. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു നേ​ര​മ്പോ​ക്കി​നാ​യി തു​ട​ങ്ങി ഇ​ന്ന് നെ​ൽ​കൃ​ഷി​യും പ​ച്ച​ക്ക​റി​യും, ത​ണ്ണി മ​ത്ത​ൻ കൃ​ഷി​യു​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ക​യാ​ണ് ക​ണ്ണൂ​ർ ജി​ല്ല.പ​തി​ന​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വോ​ണം ജെ.​എ​ൽ.​ജി ആ​റ് ഏ​ക്ക​റി​ൽ നെ​ല്ലും എ​ട്ട് ഏ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​ൻ, വെ​ള്ള​രി, മ​ത്ത​ൻ, ചീ​ര, പ​ട​വ​ലം, താ​ലോ​രി, പ​യ​ർ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലും. കു​ടും​ബ​ശ്രീ ആ​ഴ്ച ച​ന്ത​ക​ളി​ലും, നേ​രി​ട്ട് കൃ​ഷി സ്ഥ​ല​ത്തു​മാ​ണ് വി​ൽ​പ​ന. ക​ണി വെ​ള്ള​രി​യും മ​റ്റ് പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ഷു വി​പ​ണ​ന മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​രാ​യ ബീ​ന കു​മാ​രി, ഷീ​ബ, പ്ര​ജാ​ത, ദീ​പ, ര​മ്യ എ​ന്നി​വ​രാ​ണ് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന ക​ർ​ഷ​ക​ർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!