കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി

കണ്ണൂർ : കണ്ണൂർ സ്വദേശിക്ക് വായ്പ വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പുകാർ 43,410 രൂപ കൈക്കലാക്കി.
വായ്പ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളായും ജി.എസ്.ടി നികുതിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. വ്യാജ വായ്പാ ആപ്പുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്ന് മറ്റും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
ടാക്സി ബുക്ക് ചെയ്യുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ നമ്പറിൽ വിളിച്ചപ്പോളാണ് കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിക്ക് 48,054 രൂപ നഷ്ടമായത്. വിശദാംശങ്ങൾ കൈമാറാൻ ഒ.ടി.പി ലഭിക്കുന്നതിന് വേണ്ടി ലിങ്ക് അയച്ചു നൽകി. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതോടെ പണം നഷ്ടമായി.