ലോക് സഭയിലേക്ക് 2,70,99,326 വോട്ടർമാർ: വിട്ടുപോയവർക്ക് ഇനിയും അവസരം

Share our post

കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടവകാശം ഉറപ്പ് വരുത്താം. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇനിയും അവസരമുണ്ട്. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു. പുതിയ വോട്ടർമാർക്കും പേര് ചേർക്കാൻ കഴിയാതിരുന്നവർക്കും ഉടൻ അവസരം ഉപയോഗിക്കാം.

3.75 ലക്ഷം പുറത്ത്

കമ്മീഷൻ പുറത്തു വിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. കാലം കഴിഞ്ഞതും തെറ്റായി വന്നതുമായി 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭിന്നലിംഗ വോട്ടർമാർ – 309. സംസ്ഥാനത്തെ ആകെ പോളിങ് സ്റ്റേഷനുകൾ – 25,177. ആകെ

കൂടുതൽ പേർ മലപ്പുറത്ത്, 88 223 പ്രവാസി വോട്ടർമാർ

മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരുള്ളത് (32,79,172). കുറവ് വോട്ടർമാർ ഉള്ള ജില്ല- വയനാട് (6,21,880). ആകെ പ്രവാസി വോട്ടർമാർ – 88,223. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ കയറി അന്തിമ വോട്ടർപട്ടിക പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത്‌ ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണ്.

പുതിയതായി പേര് ചേർക്കാൻ ലിങ്ക് ചുവടെ:

https://www.sec.kerala.gov.in/portal/kc/voters


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!