Connect with us

India

ഇനി യു.പി.ഐ ഇടപാടുകൾ പരാജയപ്പെടില്ല; പേയ്മെൻ്റ് ഈസിയാക്കുന്നതിനുള്ള വഴികളിതാ

Published

on

Share our post

യു.പി.ഐ ഇടപാടുകൾ ആണ് ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കാറുള്ളത്. ഷോപ്പിംഗ് മാളിലോ, പെട്രോൾ പമ്പിലോ ആയാലും കയ്യിൽ പണമില്ലെങ്കിൽ ഓൺലൈൻ മുഖേന അതിവേഗം ഈസിയായി പേയ്‌മെന്റുകൾ പൂർത്തിയാക്കാം.

ചില സാഹചര്യങ്ങളിൽ യു.പി.ഐ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയാറില്ല. ഇതിന് പലവിധ കാരണങ്ങളുണ്ട്. പേയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അറിയാം.

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക: യു.പി.ഐ പേയ്‌മെന്റുകൾ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് നെറ്റ്‌വർക്ക് കണക്ഷൻ. നെറ്റ് വർക്ക് കണക്ഷൻ മികച്ചതല്ലെങ്കിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. മൊബൈൽ ഫോൺ ഇന്റർനെറ്റുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പണം ട്രാൻസ്ഫർ ചെയ്യുന്നത് തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യും.

ബാങ്ക് സെർവർ തകരാർ: പണം അയക്കുന്ന ആളുടെയോ സ്വീകരിക്കുന്ന ആളുടെയോ ബാങ്ക് സെർവറുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പേയ്‌മെന്റുകൾ നടത്തുമ്പോൾ ഒരു പോപ്പ്-അപ്പ് ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ പേയ്മെന്റുകൾ പരാജയപ്പെടുകയാണ് പതിവ്.

കൃത്യമായ യു.പി.ഐ പിൻ നൽകുക: ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ കൃത്യമായ യു.പി.ഐ പിൻ പ്രധാനമാണ്. പിൻ കൃത്യമല്ലെങ്കിൽ ഇടപാട് പൂർത്തിയാക്കാൻ കഴിയില്ല. പിൻ മറന്ന് പോയാൽ ഫോർഗെറ്റ് യു.പി.ഐ പിൻ ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ പിൻ സെറ്റ് ചെയ്യാം.

അക്കൗണ്ട് ബാലൻസ്: പലപ്പോഴും ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസിനെ കുറിച്ച് ധാരണ ഉണ്ടാകില്ല. മാത്രമല്ല അക്കൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ തുക പേയ്‌മെന്റുകൾ നടത്താൻ ശ്രമിക്കുമ്പോഴും ഇടപാട് പൂർത്തിയാക്കാനാകില്ല. അതിനാൽ പേയ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാലൻസ് എപ്പോഴും പരിശോധിക്കുക.

പേയ്‌മെന്റ് പരിധി: മിക്ക ബാങ്കുകളും യു.പി.ഐ ഇടപാടുകളുടെ പ്രതിദിന എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പരിധി കഴിഞ്ഞാൽ ഇടപാടുകൾ നടത്താൻ കഴിയില്ല.

യു.പി.ഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക: യു.പി.ഐ പേയ്‌മെന്റുകൾ തടസ്സപ്പെടാനുള്ള ഏറ്റവും പ്രധാനമായ കാരണങ്ങളിലൊന്ന് തിരക്കുള്ള ബാങ്ക് സെർവറുകളാണ്. അത് ഒഴിവാക്കാൻ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ നിങ്ങളുടെ യു.പി.ഐ ഐഡിയിലേക്ക് ലിങ്ക് ചെയ്യുന്നതാണ് നല്ലത്. അതിനാൽ, നിങ്ങളുടെ ബാങ്കിന്റെ സെർവറുകളിൽ ഒന്ന് തകരാറിൽ ആണെങ്കിൽ, നിങ്ങളുടെ മറ്റൊരു ബാങ്ക് അക്കൗണ്ട് വഴി പേയ്‌മെന്റുകൾ ആരംഭിക്കാം.

സ്വീകർത്താവിന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക: പണം അയക്കുമ്പോൾ സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്‌.സി കോഡും ക‍ൃത്യമാണോയെന്ന് പരിശോധിക്കണം. തെറ്റായ ഐ.എഫ്‌.എസ്‌.സി കോഡോ അക്കൗണ്ട് നമ്പറോ പൂരിപ്പിച്ചിട്ടുണ്ടെങ്കിൽ ഇടപാടും പരാജയപ്പടും.


Share our post

India

ഇന്ത്യ-പാക് സംഘർഷം; വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡി​ഗോയും

Published

on

Share our post

ന്യൂഡൽഹി:ഇന്ത്യ-പാക് സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാ​ഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡി​ഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്.

സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡി​ഗോ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡി​ഗോ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡി​ഗോ നിർദേശിച്ചു.


Share our post
Continue Reading

India

സി.ബി.എസ്.ഇ പത്ത്,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിക്കും

Published

on

Share our post

ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിച്ചത്. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പുറത്തുവിടുന്നതാണ് രീതി. ഇന്ത്യയിലുടനീളമുള്ള ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഈ അധ്യയന വര്‍ഷം, പത്താം ക്ലാസില്‍ നിന്ന് ഏകദേശം 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. കൂടാതെ ഡിജിലോക്കറിലും ഫലം ലഭ്യമാക്കും. വെബ്‌സൈറ്റ് വഴി ഫലം നോക്കുന്ന വിധം: ആദ്യം cbse.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍ ലഭ്യമായ ‘Result’ ടാബില്‍ ക്ലിക്ക് ചെയ്യുക. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ കൈമാറുക ‘Submit’ല്‍ ക്ലിക്ക് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി PDF ഫലം ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കുക.


Share our post
Continue Reading

India

സേനയ്ക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

Published

on

Share our post

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!