ലോക്സഭാ തെരെഞ്ഞടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Share our post

കണ്ണൂര്‍:ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി 55954 വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. പുതിയ വോട്ടര്‍പട്ടികയനുസരിച്ച് ജില്ലയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2054156 ആണ്. സ്ത്രീകള്‍-1083540, പുരുഷന്‍മാര്‍-970607, ട്രാന്‍സ്‌ജെന്‍ഡര്‍-ഒമ്പത് എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. ജില്ലയില്‍ വോട്ടര്‍ പട്ടിക പുതുക്കാനുള്ള 161502 അപേക്ഷകളാണ് ലഭിച്ചത്.

ജില്ലയില്‍ ആകെ 1861 പോളിംഗ് സ്റ്റേഷനുകളാണ് അനുവദിച്ചിട്ടുള്ളത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 1858 ആയിരുന്നു. മട്ടന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഓരോ പോളിംഗ് സ്റ്റേഷനുകള്‍ കൂടി അനുവദിച്ചത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ എല്ലാ ഇ. ആര്‍ ഒ ഓഫീസുകളില്‍ നിന്നും ലഭ്യമാകും.

ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗത്തിലാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഡെപ്യൂട്ടി കളക്ടര്‍ ലിറ്റി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം പ്രകാശന്‍ (സി പി ഐ എം ) , ടി ടി സ്റ്റീഫന്‍ ( എ.എ പി ), സി ധീരജ് ( ജെ ഡി എസ്), അജയകുമാര്‍ മീനോത്ത് (ബി ജെ പി), അഡ്വ. മുഹമ്മദലി( ഐ യു എം എല്‍) എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!