മുസ്ളീഹ് മഠത്തിൽ കണ്ണൂർ കോർപറേഷൻ മേയർ

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്ലിഹ് മഠത്തിലിനെ തിരഞ്ഞെടുത്തു. ലീഗുമായുള്ള ധാരണയെ തുടർന്ന് കോൺഗ്രസിലെ ടി.ഒ. മോഹനൻ ഈ മാസം ഒന്നിന് മേയർ പദവി ഒഴിഞ്ഞിരുന്നു. നിലവിൽ കോർപ്പറേഷൻ കൗൺസിൽ മുസ്ലിം ലീഗിന്റെ പാർട്ടി ലീഡർ ആണ് മുസ്ലിഹ് മഠത്തിൽ. 36വോട്ട് നേടിയാണ് മുസ്ലിഹ് മഠത്തിൽ വിജയിച്ചത് .
സി.പി.എമ്മിലെ എൻ. സുകന്യയാണ് എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചത് .18 വോട്ടാണ് സുകന്യ നേടിയത്. അസാധു വോട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല യു.ഡി.എഫിന്റെ ഒരു വോട്ട് അധികം ലഭിച്ചു. ബി.ജെ.പി അംഗം വി.കെ. ഷൈജു തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.