Kannur
കുറ്റവാളികളും മോഷ്ടാക്കളും കുടുങ്ങും; കണ്ണൂരിൽ ‘ആയിരം കണ്ണുമായി’ പോലീസ്
കണ്ണൂർ: കുറ്റകൃത്യങ്ങളും മോഷണവും വർധിക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കണ്ണൂർ പോലീസ്. പൊതുസുരക്ഷയ്ക്കും സ്വയംരക്ഷയ്ക്കുമായി സിറ്റി പോലീസ് പരിധിയിൽ 1000 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ‘ആയിരം കണ്ണുമായി’ എന്ന് പേരിട്ട പദ്ധതി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശത്തിൽ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനകം 456 ക്യാമറകൾ സ്ഥാപിച്ചു. സ്ഥാപനങ്ങൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പൊതുജനങ്ങളെ ബോധവത്കരിച്ചാണ് ക്യാമറ സ്ഥാപിക്കാൻ നിർദേശിക്കുന്നത്.
അതതിടങ്ങളിലെ വീട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ജനങ്ങൾക്കും പോലീസിനും സഹായകമാകുന്ന രീതിയിൽ ക്യാമറകളിൽ ഒരെണ്ണം റോഡിലേക്ക് കാണുംവിധം വെക്കാനും നിർദേശം നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ സ്ഥാപിച്ച ക്യാമറകൾ പരിചരണമില്ലാതെ പ്രവർത്തനരഹിതമാകുന്നത് പതിവായിരുന്നു. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ക്യാമറയുടെ പരിചരണവും അറ്റകുറ്റപ്പണികളും ക്യാമറ നൽകുന്നവരുടെ ഉത്തരവാദിത്വത്തിലാണ് നടത്തുന്നത്.
എവിടെയൊക്കെ
സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ചെലവ് വ്യക്തികളോ സ്ഥാപനങ്ങളോ ആണ് നൽകുന്നത്. ക്യാമറ നൽകുന്നവരുടെ പേരും ഫോൺ നമ്പറും അതത് പോലീസ് സ്റ്റേഷനുകളിൽ സുക്ഷിക്കും. വീടുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, ആശുപത്രി, പെട്രോൾ പമ്പ്, സ്കൂളുകൾ, പൊതു ഇടങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്.
ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ-35, എടക്കാട് -24, കണ്ണപുരം-130, വളപട്ടണം-37, കണ്ണൂർ ടൗൺ-175, കണ്ണൂർ സിറ്റി-36, മയ്യിൽ-19 എന്നിവിടങ്ങളിലായി 456 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. കണ്ണൂർ ടൗൺ, കണ്ണപുരം എസ്.െഎമാരായ അജേഷ്, അഫ്സീർ, രാജേഷ് എന്നിവരും ക്യാമറകൾ സ്ഥാപിക്കാൻ നേതൃത്വം നൽകുന്നുണ്ട്.
Kannur
റേഷൻ വ്യാപാരി സമരം 27 മുതൽ
കണ്ണൂർ:വേതന വർധന നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ സംയുക്‌ത സമര സമിതി 27 മുതൽ നടത്തുന്ന അനിശ്ചിത കാല കടയടപ്പ് സമരത്തിന്റെ ഭാഗമായി കണ്ണൂർ താലൂക്കിൽ സപ്ലൈ ഓഫിസിലേക്കു പ്രകടനവും ധർണയും നടത്തും. തളിപ്പറമ്പ് താലൂക്കിൽ താലൂക്ക് ആസ്ഥാനത്തു പ്രകടനവും മാർച്ചും നടത്തും. 28, 29, 30 തീയതികളിൽ സമരസമിതി യഥാക്രമം ശ്രീകണ്ഠാപുരം, ആലക്കോട്, മയ്യിൽ എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടത്തും. 31നു ജില്ലാ കേന്ദ്രങ്ങളിൽ മുഴുവൻ വ്യാപാരികളും പങ്കെടുക്കുന്ന സമരപരി പാടികളും സംഘടിപ്പിക്കും.
Kannur
തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കണ്ണൂർ : ഏഴു വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തുകണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പൊലിസ് പരിധിയിൽ താമസിക്കു പെൺകുട്ടിയോട് ലൈംഗീകാതിക്രമം കാട്ടിയ മുഴുപ്പിലങ്ങാട് എടക്കാട് സ്വദേശി പി.പി നവാസിനെ(34)യാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവിൻ്റെ സുഹൃത്താണ് അറസ്റ്റിലായ നവാസ്. പെൺകുട്ടിയെ മടിയിൽ ഇരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് തളിപ്പറമ്പ് പൊലിസ് തിങ്കളാഴ്ച്ച പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kannur
ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം-നടുവിൽ റോഡിൽ ശ്രീകണ്ഠപുരം മുതൽ കോട്ടൂർ വയൽ വരെയുള്ള ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ മുതൽ ഫെബ്രുവരി 28 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.ശ്രീകണ്ഠപുരത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടുമുഖം – പന്നിയാൽ-പുത്തൻകവല വഴി നെടിയേങ്ങ ഭാഗത്തേക്കു തിരിച്ചുവിട്ടതായി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.നടുവിലിൽ നിന്ന് വരുന്ന വാഹനങ്ങൾ നെടിയേങ്ങ -പുത്തൻകവല – പന്നിയാൽ കൂട്ടുമുഖം വഴി ശ്രീകണ്ഠപുരം ഭാഗത്തേക്ക് പോകണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു