കണ്ണൂർ ടൗണിൽ കഞ്ചാവ് വേട്ട

കണ്ണൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും പാർട്ടിയും കണ്ണൂർ ടൗണിൽ വെച്ച് 2.200 കിലോ കഞ്ചാവ് കൈവശം വെച്ച ബംഗാൾ സ്വദേശി റാബിയുൾ ഖാൻ(24) എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ പി. കെ. അനിൽകുമാർ, ആർ. പി. അബ്ദുൽ നാസർ, കെ. സി. ഷിബു,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ, ഇ.സുജിത്ത്, ടി.ഖാലിദ്,സിവിൽ എക്സെസ് ഓഫിസർ ടി. കെ.ഷാൻ, സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.