ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരുവർഷത്തെ ഡിപ്ലോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് 31 വരെ അപേക്ഷിക്കാം.
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം യോഗ്യത. കരകൗശല വിദ്യ, പെയിന്റിംഗ്, ഡ്രോയിംഗ്, വസ്ത്രാലങ്കാരം എന്നിവയിൽ സാമാന്യജ്ഞാനം ലഭിക്കുന്ന തരത്തിലാണ് പഠനം. ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിന് https://app.srccc.in/register. വിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദായ്‌വനം, വികാസ്ഭവൻ പി.ഒ തിരുവനന്തപുരം, 8891105888, 04712325101, 8281114464, www.srccc.in.