ഉറുദു സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Share our post

കണ്ണൂർ : 2022-23 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ വിദ്യാർഥികൾക്കാണ് 1,000 രൂപയുടെ സ്കോളർഷിപ്പ്. http://scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php ലെ സ്‌കോളർഷിപ്പ് മെനു ലിങ്ക് മുഖേന ജനുവരി 30വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 0471 2300524, 0471 2302090


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!