എ.ഐ. കാമറ: സംസ്ഥാനത്ത് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത നിയമലംഘനങ്ങൾ 

Share our post

സംസ്ഥാനത്ത് എ.ഐ കാമറ കൊണ്ട് ആറു മാസത്തിനിടെ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. നിയമലംഘനത്തിന് ഇക്കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായും മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

2023 ജൂണ്‍ അഞ്ച് മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്. ഒരു ദിവസം 18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് പിടികൂടിയിരുന്നത്. സംസ്ഥാനത്താകെ 726 എ.ഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 

ഗതാഗത ലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ്. 18.22 ലക്ഷമാണ് ഈ നിയമലംഘനത്തിന് പിഴ ഈടാക്കിയത്. രണ്ടിലേറെ യാത്രക്കാരുമായി സഞ്ചരിച്ചതിന് 45,124 ഇരുചക്ര വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 

എ.ഐ കാമറ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങളെത്തുടര്‍ന്നുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് പറഞ്ഞു. അപകടങ്ങളില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേല്‍ക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ശ്രീജിത്ത് വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!