ലൂസിസം ബാധിച്ച് ഇരട്ടത്തലച്ചി പക്ഷി

കൂത്തുപറമ്പ് : തൊലിക്കു നിറം നൽകുന്ന മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന ലൂസിസം എന്ന അവസ്ഥ ബാധിച്ച് ഇരട്ടത്തലച്ചി പക്ഷി(റെഡ് വിസ്കേഡ് ബുൾബുൾ).
ഭാഗികമായി വെളുപ്പുനിറം വരുന്നതാണ് ലൂസിസം. അപൂർവമായാണ് പക്ഷികളിൽ ഈ അവസ്ഥയുണ്ടാകുന്നത്. റനീഷ് വട്ടപ്പാറ, രഗീഷ് പിണറായി എന്നിവരാണ് പക്ഷിയെ തിരിച്ചറിഞ്ഞ് ചിത്രം പകർത്തിയത്. വെള്ള നിറമായതിനാൽ ഇവയുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയപ്പെടും.
അതിനാൽ വെള്ള നിറം അധികമായി വരുന്ന ഇത്തരം പക്ഷികൾക്ക് അതിജീവനം പ്രയാസമാണ്. ഇരപിടിയൻ പക്ഷികളുൾപ്പെടെ ഇവയെ വേഗത്തിൽ കണ്ടെത്തും. ജനിതക വൈകല്യമാണ് മെലാനിന്റെ കുറയാൻ കാരണം.