Kerala
കാട്ടുപോത്തിന്റെ ആക്രമണം; കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

കോഴിക്കോട്: വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താത്ക്കാലികമായി അടച്ചു. ഹൈഡല്‍ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്.
കക്കയം ഡാമിന് സമീപത്തുവച്ചാണ് ശനിയാഴ്ച രണ്ട് പേരെ കാട്ടുപോത്ത് ആക്രമിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശി നീതു ജോസ്, മകൾ ആൻമരിയ(നാലര) ഒന്നരവയസുള്ള മകൻ എന്നിവർക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ നീതുവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം കാട്ടുപോത്തിനെ തുരത്താന്‍ വനംവകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്തും. കാട്ടുപോത്തിനെ മാറ്റിയ ശേഷമാകും സഞ്ചാരികളെ ഇവിടേയ്ക്ക് വീണ്ടും പ്രവേശിപ്പിക്കുക.
Kerala
ന്യൂനമർദ്ദം, ഇന്നും മഴ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍ 8 വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
Kerala
വാട്സ്ആപ്പിന്റെ നിർണായക അപ്‌ഡേറ്റ്, അയച്ച ചിത്രങ്ങളും മറ്റും ഓട്ടോസേവ് ആകില്ല; ഫീച്ചർ ഇങ്ങനെ

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത അപ്പ്ളിക്കേഷനാണ് വാട്സ്ആപ്പ്. ഓരോ തവണ അപ്‌ഡേറ്റുകൾ പ്രഖ്യാപിക്കുമ്പോഴും സുരക്ഷാ സംബന്ധമായ എന്തെങ്കിലും കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുക്കാറുണ്ട്. ഇപ്പോളിതാ രണ്ട് പേർ തമ്മിൽ നടത്തുന്ന ചാറ്റുകളിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പ് വരുത്താൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ്. വാട്സ്ആപ്പിൽ നമ്മൾ ഒരാൾക്ക് ഒരു ചിത്രമോ വീഡിയോയോ അയച്ചാൽ, ലഭിച്ചയാൾക്ക് അവ ഓട്ടോസേവ് ചെയ്യാൻ സാധിക്കില്ല എന്നതാണ് പുതിയ അപ്‌ഡേറ്റ്. നേരത്തെ ചില അക്കൗണ്ടുകളിൽ ചിത്രങ്ങളോ മറ്റോ അയച്ചാൽ ഉടൻ സേവ് ആകുന്ന ഓപ്‌ഷൻ ഉണ്ടായിരുന്നു. ഈ ഫീച്ചർ പുറത്തിറങ്ങിയാൽ, വാട്സ്ആപ്പ് സുരക്ഷയുടെ കാര്യത്തിൽ കുറച്ചുകൂടി മുന്നിട്ടുനിൽക്കും. അതേസമയം, വാട്സ്ആപ്പില്‍ വരുന്ന പ്രമോഷണല്‍ മെസേജുകള്‍ കണ്ട് മടുത്തിരിക്കുന്നവര്‍ക്കും ഒരു സന്തോഷവാര്‍ത്തയുമായി മെറ്റ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസുകള്‍ ഉപയോക്താക്കളുമായി ബന്ധപ്പെടുന്ന രീതി മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പില്‍ ഒരു അപ്‌ഡേറ്റ് വരികയാണ്. ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ പ്രസക്തവും ഉപയോക്തൃ സൗഹൃദവുമാക്കുകയാണ് അപ്‌ഡേറ്റിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. സ്പാം മെസേജുകള്‍ കുറച്ച് ഉയര്‍ന്ന നിലവാരമുളളതും പേഴ്‌സണലൈസ്ഡുമായ മെസേജുകള്‍ അയയ്ക്കാന്‍ ബിസിനസുകളെ അത് പ്രേരിപ്പിക്കുന്നു. ഈ മാറ്റങ്ങള്‍ ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്