കോളയാട് സെയ്ൻ്റ് കൊർണേലിയൂസ് എച്ച്.എസ്.എസ് വാർഷികാഘോഷം

കോളയാട് : സെയ്ൻ്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ 55-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സ്കൂൾ ജനറൽ മാനേജർ ഫാ. അഗസ്റ്റിൻ മള്ളൂർ അധ്യക്ഷത വഹിച്ചു. സൂപ്പർ ഫോർ റിയാലിറ്റി ഷോ താരം അനുഗ്രഹ് മുഖ്യാതിഥിയായി.
വിരമിക്കുന്ന അധ്യാപകരായ കെ.പി. ആനി, ടി.കെ. ഷാജി, റീന തോമസ്, സിസ്റ്റർ എം.എ. ലിസി എന്നിവരെ ആദരിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡൻ്റ് എം. റിജി, പഞ്ചായത്തംഗം ശ്രീജ പ്രദീപൻ, ജില്ലാ പഞ്ചായത്തംഗം വി. ഗീത, കോർപ്പറേറ്റ് സെക്രട്ടറി ഫാ. ആൻറണി മഠത്തിൽ പറമ്പിൽ, സ്കൂൾ മാനേജർ ഫാ. ലെനിൻ ജോസ്, പി.ടി.എ പ്രസിഡൻ്റ് പി. പ്രഹ്ളാദൻ, ധന്യ, പ്രിസിപ്പാൾ ഫാ. ഗിനീഷ് ബാബു, പ്രഥമാധ്യാപകൻ ബിനു ജോർജ്, സി. എമിലി, പി. മിഥുൻ, സണ്ണി വടക്കേൽ, മാസ്റ്റർ ഭഗത്ത് എന്നിവർ സംസാരിച്ചു.