കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞം 21 മുതൽ

കണ്ണൂർ : നാറാത്ത് കൈവല്യാശ്രമവും കണ്ണൂർ വേദാന്ത സത്‍സംഗവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് ഗീതാജ്ഞാന യജ്ഞം 21 മുതൽ 27 വരെ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം ഗുരു മണ്ഡപത്തിൽ നടക്കും.
21-ന് വൈകീട്ട് നാലിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എസ്. ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്യും. സ്വാമി കൈവല്യാനന്ദ സരസ്വതി ഗിതാജ്ഞാന യജ്ഞത്തിന് നേതൃത്വം നൽകും.