Connect with us

Kerala

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഫീസ് റീ-ഇംബേഴ്സ്‌മെന്റ് സ്കീം

Published

on

Share our post

ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ ഭാഷകളിലുള്ള എല്ലാ കോഴ്സുകൾക്കും ഡിജിറ്റലായി പഠനോപകരണങ്ങൾ നൽകണമെന്ന് സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്രത്തിന്റെ നിർദേശം. ദേശീയ വിദ്യാഭ്യാസ നയപ്രകാരം വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠിക്കാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്കൂൾതലം മുതൽ യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ഇ.ആർ.ടി., എൻ.ഐ.ഒ.എസ, ഇഗ്‌നോ, ഐ.ഐ.ടി.കൾ, കേന്ദ്ര സർവകലാശാലകൾ., എൻ.ഐ.ടി.കൾ തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ സർവമേഖലകൾക്കും ഇത് ബാധകമാണ്. സ്വന്തം ഭാഷയിൽ പഠിക്കുന്നത് ഒരു വിദ്യാർഥിക്ക് ഭാഷാ തടസ്സങ്ങളില്ലാതെ നൂതനമായി ചിന്തിക്കാനാകുമെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു.

പ്രാദേശിക ഭാഷകളിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ രണ്ടുവർഷമായി നടക്കുകയാണ്. കല, സയൻസ്, കൊമേഴ്സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലെ ബിരുദതല കോഴ്‌സുകൾക്കായി മലയാളം ഉൾപ്പെടെ 12 ഇന്ത്യൻ ഭാഷകളിൽ പാഠപുസ്തകങ്ങൾ എഴുതുന്നതിന് എഴുത്തുകാർ, വിമർശകർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങൾ എന്നിവരിൽനിന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ കഴിഞ്ഞ ആഴ്ച അപേക്ഷ ക്ഷണിച്ചിരുന്നു.


Share our post

Kerala

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി: കൊല്ലത്ത് യുവാക്കൾ അറസ്റ്റിൽ, 38 കഞ്ചാവ് ചെടികൾ കണ്ടെത്തി

Published

on

Share our post

കൊല്ലം : വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയ യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടുവളപ്പിൽ നിന്ന് 38 കഞ്ചാവ് ചെടികളും കണ്ടെത്തി. ഇവരിൽ നിന്നും 10 കിലോ കഞ്ചാവും പിടികൂടി. മനീഷ് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് കൂട്ടുപ്രതി അഖിലിന്റെ വീട്ടുവളപ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളർത്തുകയായിരുന്നു. 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. വീട്ടിൽ വള‍ർത്തുന്ന വിദേശയിനം നായ്ക്കളെ അഴിച്ചുവിട്ട് ഉദ്യോ​ഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.


Share our post
Continue Reading

Kerala

വീണ്ടും കൊലപാതകം; രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

Published

on

Share our post

കൊല്ലം: കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള ആണ്‍ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളിൽ മരിച്ച നിലയിൽ കിടക്കുന്ന കുഞ്ഞിനെ ആണ് കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നടുക്കുന്ന കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍. എല്ലാവരുമായി വളരെ സ്നേഹത്തിൽ നല്ലരീതിൽ ജീവിച്ച സാധാരണ കുടുംബമായിരുന്നുവെന്ന് അയൽക്കാര്‍ പറഞ്ഞു.

ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നതെങ്കിലും ഇത്തരത്തിൽ ജീവനൊടുക്കുന്നതിലേക്ക് പോകാനുണ്ടായ കാരണം എന്താണെന്ന് അറിയില്ലെന്നും അയൽക്കാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


Share our post
Continue Reading

Kerala

വയനാട് ദുരന്തം: മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സർക്കാരിൻ്റെ അധിക സഹായം; പത്ത് ലക്ഷം രൂപ പഠനത്തിനായി മാത്രം

Published

on

Share our post

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് നിബന്ധനകൾക്ക് വിധേയമായി. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്.

മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിബന്ധനകൾ ഇങ്ങനെ

* മാതാപിതാക്കളിൽ ഒരാളെയോ രണ്ട് പേരെയോ നഷ്ടമായ കുട്ടികൾക്ക് സഹായം ലഭിക്കും.
*21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
*വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് സഹായം
*മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക
*ഇത് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് സൂക്ഷിക്കുക
*കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ പണം പിൻവലിക്കാനാവില്ല
*എന്നാൽ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും
*കുട്ടികളുടെ രക്ഷകർത്താവിന് മാസം തോറും പലിശ നൽകാൻ കളക്ടറെ ചുമതലപ്പെടുത്തി


Share our post
Continue Reading

Trending

error: Content is protected !!