കോഴ്‌സ് ഫീസ്,ഹോസ്റ്റല്‍ ഫീസ്‌; വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്

Share our post

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു.

2022-2023 സാമ്പത്തികവർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം. ബിരുദം-5000 രൂപ, ബിരുദാനന്തര ബിരുദം-6000 രൂപ, പ്രൊഫഷണൽ കോഴ്‌സ്-7000 രൂപ എന്നിങ്ങനെയും ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ ഇനത്തിൽ 13,000 രൂപവീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്.

ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ്‌ എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി അപേക്ഷിക്കാം. വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.

അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ www.minoritywelfare.kerala.gov.in -ലെ സ്കോളർഷിപ്പ് ലിങ്ക് വഴി ജനുവരി 30-നകം നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!