യാത്രക്കാർക്ക് ആശ്വാസം; ഇരിട്ടി-വീരാജ്‌പേട്ട ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി

Share our post

ഇരിട്ടി : ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയിലെ യാത്രക്കാർക്ക് ആശ്വാസമായി ചുരം റോഡിലെ കുഴിയടക്കൽ തുടങ്ങി. പെരുമ്പാടി മുതൽ കൂട്ടുപുഴ വരെയുള്ള 18 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണിയാണ് വീരാജ് പേട്ട പൊതുമാരാമത്ത് വിഭാഗം ആരംഭിച്ചത്. ഒരാഴ്ചക്കുള്ളിൽപൂർത്തിയാവും.

കഴിഞ്ഞ രണ്ട് പ്രളയകാലത്ത് മണ്ണിടിച്ചിൽ മൂലം റോഡിന്റെ പലഭാഗങ്ങളും തകർന്നിരുന്നു. കൊക്കയിലേക്ക് ഇടിഞ്ഞ ഭാഗങ്ങളും അപകടഭീഷണിയിലായ ഭാഗങ്ങളും പുനർനിർമിച്ചെങ്കിലും റോഡിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. ഇതോടെ വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായി.

ഒട്ടേറെ വാഹനങ്ങളാണ് ചുരംപാത വഴി മടിക്കേരി, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്നത്. ചരക്ക് വാഹനങ്ങളും യാത്രവാഹനങ്ങളിലും ഭൂരിഭാഗവും മലയാളികളുടേതാണ്. യാത്രക്കാർ റോഡിന്റെ ശോച്യാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.

പാതയുടെ തകർച്ചമൂലം അപകടങ്ങളും വർധിച്ചു. വനത്തിനുള്ളിലെ വലിയ വളവുകൾ പലതും പൂർണമായും തകർന്നതോടെ ഭാരം കയറ്റി എത്തുന്ന വലിയ വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയത്.

വാഹനങ്ങൾക്ക്‌ യന്ത്രത്തകരാർ സംഭവിക്കുകയും മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസ്സം സംഭവിക്കുന്ന സാഹചര്യവും നിത്യ സംഭവമായിരുന്നു. റോഡ് പൂർണമായും തകർന്ന കൂട്ടുപുഴ ഭാഗത്താണ് ഇപ്പോൾ പണി ആരംഭിച്ചിരിക്കുന്നത്. കെ.എസ്.ടി.പി. റോഡ്: സൗരോർജ തെരുവുവിളക്കുകൾ കത്തിക്കും

ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് വികസന പദ്ധതിയിൽ സ്ഥാപിച്ച സൗരോർജ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ ഔട്ട്പുട്ട് ആൻഡ്‌ പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് (ഒ.പി.ബി.ആർ.സി.) പദ്ധതിയിൽ ഉൾപ്പെടുത്തിയാണിതെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇരിട്ടിയിൽ നടന്ന മണ്ഡലം നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ചീഫ് എൻജിനിയറുടെ നിർദേശപ്രകാരമാണിത്.

900-ൽ അധികം സൗരോർജ വിളക്കുകളാണ് കെ.എസ്.ടി.പി. റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി 53 കിലൊമീറ്റർ ദൂരമുള്ള പാതയിൽ സ്ഥാപിച്ചത്. ഒമ്പത് കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. കൾറോഡ് മുതൽ കൂട്ടുപുഴ വളവുപാറവരെയുള്ള വിളക്കുകളിൽ ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു. കെ.എസ്.ടി.പി.യുടെ പരിപാലന കാലാവധി കഴിഞ്ഞതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന് അവർ ഒഴിഞ്ഞു. പൊട്ടിവീഴുന്ന ബാറ്ററിപ്പെട്ടികൾ വ്യാപകമായി മോഷണംപോയി.

സൗരോർജ വിളക്കുകാലുകളിലെ ഘനമേറിയ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് യാത്രക്കാരുടെയും വാഹനങ്ങളുടെയും മേൽ വീഴുന്ന സാഹചര്യമുണ്ടായി. ജനങ്ങളുടെ പരാതിയെ തുടർന്ന് അപകടാവസ്ഥയിലുള്ള ബാറ്ററിപ്പെട്ടികളെല്ലാം അഴിച്ചുമാറ്റി. ഭൂരിഭാഗവും സ്ഥാപിച്ച് ഒരുമാസം കഴിയുമ്പോഴേക്കും കണ്ണടച്ചു

നവീകരിച്ചത് വർഷങ്ങൾക്ക് മുൻപ്

വർഷങ്ങൾക്ക് മുൻപാണ് ചുരം പാത നവീകരിച്ചത്. അതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. അപകടമേഖലയിൽ സ്ഥാപിച്ച സിഗ്നൽ ബോർഡുകളും വളവുകളിൽ സ്ഥാപിച്ച വേലിയുമെല്ലാം തകർന്നിരുന്നു. റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല.

മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളം കൂടി യാഥാർഥ്യമായതോടെ കുടകിൽനിന്നുള്ള യാത്രക്കാരും ചുരംപാത വഴി എത്തുന്നുണ്ട്. വീരാജ്‌പേട്ടയിലെ ജനപ്രതിനിധികളും വ്യാപാരികളും മലയാളി സമാജം പ്രവർത്തകരും മാസങ്ങൾക്ക് മുൻപ്‌ റോഡിന്റെ ശോച്യാവസ്ഥ വീരാജ്‌പേട്ട എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര അറ്റകുറ്റപ്പണിക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!