Connect with us

Kannur

എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു; പരീക്ഷ ജയിക്കാൻ ക​ണ്ണൂ​ർ ജില്ല പഞ്ചായത്തിന്റെ “സ്മൈല്‍ 2024′

Published

on

Share our post

ക​ണ്ണൂ​ർ: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്ടു വി​ദ്യാ​ര്‍ഥി​ക​ളി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കും സി ​പ്ല​സ് ഗ്രേ​ഡി​ന് മു​ക​ളി​ല്‍ ല​ഭി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് ‘സ്മൈ​ല്‍ 2024’ പ​ദ്ധ​തി.

പ​ദ്ധ​തി മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഹൈ​സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും പി.​ടി.​എ പ്ര​സി​ഡ​ന്റു​മാ​രു​ടേ​യും യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്മൈ​ല്‍ മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 24ന് ​ആ​രം​ഭി​ക്കും. അ​തി​ന് ശേ​ഷം സീ​രീ​സ് ടെ​സ്റ്റു​ക​ളും ന​ട​ത്തും.

ഇ​തി​നാ​വ​ശ്യ​മാ​യ ചോ​ദ്യ പേ​പ്പ​റു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പി.​ടി.​എ യോ​ഗ​ങ്ങ​ള്‍, ഗൃ​ഹസ​ന്ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്ത​ണം. ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ണ്ട​ര്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍ദേ​ശി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടാ​നാ​വ​ശ്യ​മാ​യ സ്മൈ​ല്‍ പ​ഠ​ന സ​ഹാ​യി​ക​ള്‍ സ്‌​കൂ​ളു​ക​ള്‍ക്ക് ന​ല്‍കി​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ പി​ന്നി​ലാ​യ കു​ട്ടി​ക​ള്‍ക്കാ​വ​ശ്യ​മാ​യ മൊ​ഡ്യൂ​ളു​ക​ളും ഈ ​വ​ര്‍ഷം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ഡ്വ. കെ.​കെ. ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത​ല​ശ്ശേ​രി ഡ​യ​റ്റ് പ്രി​ന്‍സി​പ്പ​ല്‍ വി.​വി. പ്രേ​മ​രാ​ജ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ യു.​പി. ശോ​ഭ, അ​ഡ്വ. ടി. ​സ​ര​ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​വി. ശ്രീ​ജി​നി, എം. ​രാ​ഘ​വ​ന്‍, കെ. ​താ​ഹി​റ, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ എ.​പി. അം​ബി​ക, എ​സ്.​എ​സ്.​കെ ജി​ല്ല പ്രോജ​ക്റ്റ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഇ.​സി. വി​നോ​ദ്, ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍മാ​രാ​യ ടി.​വി. അ​ജി​ത (ക​ണ്ണൂ​ര്‍), ച​ന്ദ്രി​ക (ത​ല​ശ്ശേ​രി), അ​നി​ത (ത​ളി​പ്പ​റ​മ്പ് ), ഡ​യ​റ്റ് ഫാ​ക്ക​ല്‍റ്റി ഡോ. ​വി​നോ​ദ്, ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​പി. ജ​യേ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ യോ​ഗം 19ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും.


Share our post

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

വാരത്ത് ബൈക്ക് അപകടം: ചെന്നൈയിലെ വ്യാപാരി മരിച്ചു

Published

on

Share our post

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പരിസരത്തെ ബദരിയ്യ നഗറില്‍ പി.പി ഹൗസില്‍ എം. അബ്ദുല്‍ അര്‍ഷാദ് (46) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വ്യാപാരം നടത്തുകയായിരുന്നു. മയ്യില്‍ കടൂര്‍ സ്വദേശിയാണ്. ചില ഓഫിസ് കാര്യങ്ങള്‍ക്കായി കണ്ണൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ വാരത്തുവെച്ചു കാറിനെ മറി കടന്നുവന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. മയ്യില്‍ കടൂരിലെ അബ്ദുല്ലയുടെയും മഹറുന്നിസയുടെയും മകനാണ്. ഭാര്യ: കെ. നുസൈബ. മകള്‍: കെ. നിദ. സഹോദരന്‍: എം. അര്‍ഷദ് (കടൂര്‍). ഇന്ന് നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിലെ മയ്യിത്ത് നിസ്‌ക്കാര ശേഷം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.


Share our post
Continue Reading

Trending

error: Content is protected !!