കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം.
▪️പരീക്ഷാഫലം: അഞ്ചാം സെമസ്റ്റർ ബി.എ, എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ. ഉത്തര കടലാസിന്റെ പുനഃപരിശോധനക്കും സൂക്ഷ്മ പരിശോധനക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ 30-ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
▪️അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷാ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയുടെ അപേക്ഷകൾ ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും.
▪️പരീക്ഷാ വിജ്ഞാപനം: മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മൂന്നാം സെമസ്റ്റർ എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് 30 മുതൽ ഫെബ്രുവരി അഞ്ച് വരെ പിഴയില്ലാതെയും ഫെബ്രുവരി ഏഴ് വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.