Kerala
ക്ഷേമ പെൻഷൻ വിതരണം: ഇൻസെന്റീവ് ഏഴ് കോടി അനുവദിച്ചു
![](https://newshuntonline.com/wp-content/uploads/2023/09/pentio-mustering.jpg)
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിന്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക് പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ എന്നിവ വഴിയാണ് പെൻഷൻ നേരിട്ട് കൈകളിലെത്തിക്കുന്നത്. ഇതിന് സംഘങ്ങൾക്കും വിതരണക്കാർക്കുമായാണ് കമീഷൻ ലഭ്യമാക്കുന്നത്.
Kerala
ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകള്‍
![](https://newshuntonline.com/wp-content/uploads/2024/05/hajj-k.jpg)
![](https://newshuntonline.com/wp-content/uploads/2024/05/hajj-k.jpg)
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട് എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിന് പുറമെയാണ് പ്രത്യേക കൗണ്ടറുകള്‍.തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ തിരുവനന്തപുരം പാളയം നന്ദാവനം എ.ആര്‍ പൊലീസ് ക്യാമ്പിന് എതിര്‍വശത്തുള്ള മുസ്‍ലിം അസോസിയേഷന്‍ ഹാളിൽ കൗണ്ടര്‍ പ്രവര്‍ത്തിക്കും. കൊച്ചിയില്‍ 12ന് രാവിലെ 10 മുതല്‍ മൂന്നുവരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫിസിലെ കൗണ്ടറില്‍ പാസ്‌പോര്‍ട്ടുകള്‍ നൽകാം. 16ന് രാവിലെ പത്തു മുതല്‍ മൂന്ന് വരെ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും 17ന് രാവിലെ പത്തു മുതല്‍ രണ്ട് വരെ കാസർകോട് കലക്ടറേറ്റിലും പാസ്‌പോര്‍ട്ട് സ്വീകരണ കൗണ്ടറുകളുണ്ടാകും.18 വരെയാണ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരമുള്ളത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെ പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കും. അസ്സല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് തീര്‍ഥാടകര്‍ വേണ്ട പകര്‍പ്പുകള്‍ എടുത്തുവെക്കണമെന്നും ഹജ്ജ് കമ്മിറ്റി അധികൃതര്‍ നിര്‍ദേശിച്ചു.
Kerala
പഠിപ്പിലും തൊഴിലിലും മുന്നില്‍ സ്ത്രീകള്‍ ;ഐ.ടി ജോലിയിൽ 62,650 സ്ത്രീകള്‍
![](https://newshuntonline.com/wp-content/uploads/2025/02/sthreekal.jpg)
![](https://newshuntonline.com/wp-content/uploads/2025/02/sthreekal.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.ആറുവർഷത്തിനിടയ്ക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ത്രീതൊഴിലാളികളുടെ എണ്ണത്തിലും വർധനവുണ്ടായി. പൊലീസ്, എക്സൈസ് വകുപ്പുകളിലും സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. 2024ൽ പൊലീസിൽ 239, എക്സൈസിൽ 593, ബീറ്റ് ഓഫീസർമാരിൽ 756 എന്നിങ്ങനെയാണ് നിയമനംലഭിച്ച വനിതകളുടെ എണ്ണമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
ഒന്നുമുതൽ ഹയർസെക്കൻഡറി വരെ ക്ലാസുകളിൽ ഈ അധ്യയന വർഷം പ്രവേശനംനേടിയ 40,63,618 വിദ്യാർഥികളിൽ 19,96,130 പേർ പെൺകുട്ടികളാണ്. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വാർഷിക പ്രവേശനത്തിലും പെൺകുട്ടികളാണ് മുന്നിൽ. 2,54,118 പെൺകുട്ടികളാണ് ഈ അധ്യയന വർഷം ചേർന്നത്. ആർട്ട്‌സ് ആൻഡ് സയൻസ് കോഴ്സുകളിൽ 2,30,929 പെൺകുട്ടികളുണ്ട്.പോളിടെക്നിക് കോഴ്സുകളിൽ ആൺകുട്ടികൾക്കാണ് ഭൂരിപക്ഷം. 12,461 വിദ്യാർഥികളിൽ 3,042പേരാണ് പെൺകുട്ടികൾ. ആരോഗ്യശാസ്ത്ര, അനുബന്ധ കോഴ്സുകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. 9, 644 വിദ്യാർഥികളിൽ 7,037പേരാണ് പെൺകുട്ടികൾ.
2022–-23, 2023–-24 വർഷം സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടുതലാണ്. സംഘടിത മേഖലയിൽ പൊതുമേഖലയിൽ 1,94,473 സ്ത്രീകളും സ്വകാര്യ മേഖലയിൽ 3,56,415 സ്ത്രീകളുമുണ്ട്. മുൻവർഷത്തേക്കാൾ 150, 2317 എന്നിങ്ങനെയാണ് വർധനവ്.സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽമാത്രം 1,058,02 സ്ത്രീകളുണ്ടെന്നാണ് കണക്ക്. പൊതുമേഖലയിൽ മുന്നിൽ കൊല്ലമാണ്. 51.74 ആണ് ശതമാനം. സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവുമധികം വനിതാ ജീവനക്കാരുള്ളത് തിരുവനന്തപുരത്താണ്, 19,975 പേർ. തദ്ദേശഭരണ സ്ഥാപനങ്ങളിലേതിന് പുറമേയാണിത്.ഐടി മേഖലയിൽ 62,650 സ്ത്രീകൾ ജോലിചെയ്യുന്നുണ്ട്. സൈബർ പാർക്ക്, ടെക്നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെമാത്രം കണക്കാണിത്. സ്റ്റാർട്ടപ്പ് മിഷൻ വഴി തൊഴിൽ ലഭിച്ച 60,000പേരിൽ സ്‌ത്രീകൾ 22,400 പേരാണ്.
Kerala
അനന്തുവിന്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു, ഇന്ന് തെളിവെടുപ്പ്
![](https://newshuntonline.com/wp-content/uploads/2025/02/anan.jpg)
![](https://newshuntonline.com/wp-content/uploads/2025/02/anan.jpg)
സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്.ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നു എന്നാണ് കണ്ടെത്തൽ.കസ്റ്റഡിയിലുള്ള അനന്തുവിനെ ഇന്ന് എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലും എത്തിച്ച് തെളിവെടുക്കും.
അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു.2023 അവസാനം ആരംഭിച്ച സ്കൂട്ടർ വിതരണ പദ്ധതി പ്രകാരം ഇനിയും നിരവധി ആളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.എൻ.ജി.ഒ. കോൺഫെഡറേഷനിൽ നിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയത് എന്നും വ്യക്തമായി.തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതും ഒന്നരക്കോടി രൂപ വിനിയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്.അതിനിടെ തട്ടിപ്പ് കേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴും എത്തുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു