മദ്യപിച്ച് ബസോടിച്ച ഡ്രൈവർക്കെതിരേ നടപടി

മട്ടന്നൂർ :മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മട്ടന്നൂർ ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ -പേരാവൂർ റൂട്ടിലോടുന്ന കളേഴ്‌സ് ബസ് ഡ്രൈവർ വിജേഷിനെ (36) മദ്യപിച്ചതായി കണ്ടെത്തിയത്.
തുടർന്ന് പകരം ഡ്രൈവറെ ഏർപ്പാടാക്കി. വിജേഷിനെ വൈദ്യപരിശോധനക്ക് വിധേയ മാക്കുകയും ചെയ്തു. രക്തസാമ്പിൾ റീജണൽ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയക്കും. പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെ യ്യുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. സി.യു. മുജീബ് അറിയിച്ചു.
എം.വി.ഐ. പി.ജെ. പ്രവീൺ കുമാർ, അസി. എം.വി.ഐ. വി.കെ. സുധീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.