Kerala
603 കിലോമീറ്റർ: കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 സിഗ്നല്‍ ഫ്രീയാകും
തിരുവനന്തപുരം: കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടംവരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്.
അടിപ്പാതകൾ 400
റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം പൂർത്തിയായ കഴക്കൂട്ടംമുതൽ മുക്കോലവരെയുള്ള ഭാഗത്തു മാത്രമാകും സിഗ്നൽ ഉണ്ടാകുക. നിലവിൽ ഇടപ്പള്ളിമുതൽ അരൂർവരെയുള്ള പഴയറോഡിനുപകരം പുതിയ മേൽപ്പാലവുംവരും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ മൂന്ന് അടിപ്പാതകളുണ്ടാകും. ആകെ നാനൂറിലധികം അടിപ്പാതകളാണ് നിർമിക്കുന്നത്. പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്നത് അടിപ്പാതകൾ വഴിയാകും. അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടിപ്പാത നിർമാണം. കാൽനടക്കാർക്ക് മറുവശത്തെത്താൻ നടപ്പാതകളുമുണ്ടാകും.
മീഡിയൻ ഇല്ല
റോഡ് വിഭജിക്കാൻ മീഡിയനുകളുണ്ടാവില്ല. ഇവ നിർമിക്കാൻ കൂടുതൽ സ്ഥലംവേണം. ആറുവരി റോഡ് മീഡിയൻവെച്ച് നിർമിക്കാൻ 60 മീറ്റർ സ്ഥലം ആവശ്യമാണ്. എന്നാൽ, 45 മീറ്ററിലാണ് നിർമിക്കുന്നത്. പകരം ന്യൂജേഴ്‌സി ബാരിയർ ഉപയോഗിച്ചാകും റോഡ് വിഭജനം. ബാരിയറിന് 0.61 മീറ്റർ വീതിയേ ഉണ്ടാകൂ.
ടോൾബൂത്ത്
12 ടോൾബൂത്തുകളാണ് ദേശീയപാത 66-ൽ വരുന്നത്. സർവീസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനും തിരിച്ചിറങ്ങാനുമുള്ള സ്റ്റോറേജ് ലൈനുകൾ ഉണ്ടാകില്ല. നിലവിൽ നാലുവരിയായി നിർമിച്ച കഴക്കൂട്ടം- കാരോട് റീച്ചിൽ സ്റ്റോറേജ് ലൈനുണ്ട്. പുതിയപാതയിൽ സർവീസ് റോഡ് വഴി മാത്രമേ പ്രധാന റോഡിലേക്ക് കടക്കാൻകഴിയൂ. ഇടയ്ക്കൊന്നും റോഡ് മുറിച്ചുകടക്കാനുള്ള വഴിയുണ്ടാകില്ല.
നിർമാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചാൽ ഏഴുമണിക്കൂറിൽ എത്താം.
ന്യൂജേഴ്സി ബാരിയർ
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ റോഡ് വിഭജനത്തിന് 1950-കളിൽ ഉപയോഗിച്ചതിനാലാണ് ഇതിന് ന്യൂജേഴ്‌സി ബാരിയർ എന്ന പേരുവന്നത്. ഇതിൽ വന്നിടിച്ചാൽ വാഹനങ്ങളുടെ തകരാറും യാത്രക്കാരുടെ പരിക്കും പരമാവധി കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്റ്റീലിലും സിമന്റിലുമായി നിർമിക്കുന്ന ബാരിയറാകുമിത്.
Kerala
സൗജന്യ കുടിവെള്ളം: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
![](https://newshuntonline.com/wp-content/uploads/2024/02/water-t.jpg)
![](https://newshuntonline.com/wp-content/uploads/2024/02/water-t.jpg)
തിരുവനന്തപുരം: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബി.പി.എൽ വിഭാ ഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി 2025ഫെബ്രുവരി 15 വരെ നീട്ടി. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം.നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടി വരും http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കേണ്ടതാണ്.
Kerala
വണ്‍വേ തെറ്റിച്ചു, വനിതാ ഹോംഗാര്‍ഡിന്റെ കാലിലൂടെ വണ്ടികയറ്റി; വടകരയില്‍ യുവാവ് അറസ്റ്റില്‍
![](https://newshuntonline.com/wp-content/uploads/2025/02/7.jpg)
![](https://newshuntonline.com/wp-content/uploads/2025/02/7.jpg)
വടകര: വടകരയില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന വനിതാ ഹോംഗാര്‍ഡിന്റെ കാലില്‍ വണ്ടികയറ്റിയ സംഭവത്തില്‍ വടകര പോലീസ് ഒരാളെ അറസ്റ്റുചെയ്തു. ആവള സ്വദേശി സുനിലിനെയാണ് വടകര പോലീസ് അറസ്റ്റുചെയ്തത്. വടകര ട്രാഫിക് യൂണിറ്റിലെ ഹോംഗാര്‍ഡ് കൊളാവിപ്പാലം ടി.എം. നിഷയുടെ കാലില്‍ വണ്ടി കയറ്റിയ കേസിലാണ് അറസ്റ്റ്.വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം. എടോടി ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷ. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് വണ്‍വേയിലൂടെ സുനില്‍ ബുള്ളറ്റ് ഓടിച്ചുവരുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ വണ്‍വേയാണെന്നും തിരിച്ചുപോകണമെന്നും നിഷ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതൊന്നും കേള്‍ക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ നിഷയുടെ നെഞ്ചത്ത് കുത്തുകയും വണ്ടി മുന്നോട്ടെടുത്ത് വലതുകാലില്‍ കയറ്റുകയും ചെയ്തു. വളരെ ഉച്ചത്തില്‍ ഇയാള്‍ ചീത്തവിളിക്കുകയും ചെയ്തു. സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സുനിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിഷയുടെ വലതുകാലിലെ രണ്ട് വിരലുകള്‍ക്ക് ചതവുണ്ട്. ഇവര്‍ വിശ്രമത്തിലാണ്. സുനിലിനെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Kerala
കെ.എസ്.ആര്‍.ടി.സി റിക്കവറി വാഹനമിടിച്ച് യുവാവ് മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/9.jpg)
![](https://newshuntonline.com/wp-content/uploads/2025/02/9.jpg)
ചെങ്ങന്നൂര്‍: കൊല്ലം- തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്കു സമീപം കെ.എസ്.ആര്‍.ടി.സി. റിക്കവറി വാഹനം സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടിയാര്‍ വൃന്ദാവനത്തിൽ സന്ദീപ് സുധാകരന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-യോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ സന്ദീപ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു