റീ-എൻട്രി വിസയിൽ പോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

സൗദി അറേബ്യയിൽ നിന്ന് റീ-എൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോർട്ട്. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം പുറത്ത് വന്നത്.
സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീ-എൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് നിലവിൽ മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോർട്ട്.