സ്കൂട്ടറിൽ ബസ്സിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു

ഹരിപ്പാട്: സ്കൂട്ടറിൽ ബസിടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മരിച്ചു. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം അഖില ഭാരത അയ്യപ്പ സേവ സംഘം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി തഹസിൽദാറുമായ സുഗുണാനന്ദനാണ് (73) മരിച്ചത്.
തൃക്കുന്നപുഴ പാലത്തിന് കിഴക്ക് ഭാഗത്ത് വ്യാഴാഴ്‌ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. സുഗുണാനന്ദൻ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആസ്പത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: പരേതയായ ലക്ഷ്മികുട്ടി. മക്കൾ: സുധിലാൽ തൃക്കുന്നപുഴ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), സ്മിത, സംഗീത. മരുമക്കൾ: മഞ്ജു, അനിൽ, അനീഷ്.