ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; ഇനി ആറ് ദിവസം കൂടി

ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ടിക്കറ്റുകൾ.
ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം (ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം (ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം (ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് – ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 400 രൂപയാണ്. 2023 നവംബറില്‍ വില്‍പ്പന ആരംഭിച്ച ബമ്പറിന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.