വിമുക്തി അണ്ടർ 17 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരിട്ടി ഡിവിഷൻ ജേതാക്കൾ

കണ്ണൂർ : വിമുക്തി അണ്ടർ 17 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി ഡിവിഷൻ ജേതാക്കളായി. ഫൈനലിൽ കുത്തുപറമ്പ് ഡിവിഷനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇരിട്ടി ഡിവിഷൻ ജേതാക്കളായത്. ഇരിട്ടി ഡിവിഷനുവേണ്ടി ഇറങ്ങിയ മുഴുവൻ കുട്ടികളും പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജേതാക്കൾക്ക് ട്രോഫി കൈമാറി.