Connect with us

Kannur

തെരുവുനായ്: കണ്ണൂരിൽ ഇതുവരെ വന്ധ്യംകരിച്ചത് 1817 എണ്ണം

Published

on

Share our post

കണ്ണൂർ: ജി​ല്ല​യി​ലാ​കെ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​തി പ​ര​ത്തു​ന്ന​ത് തു​ട​രു​മ്പോ​ഴും നാ​യ​്ക്കളെ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ൻ ഉ​ള്ള​ത് ഒ​രു എ.​ബി.​സി ( ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ യൂ​നി​റ്റ്) കേ​ന്ദ്രം മാ​ത്രം. ആ​റെ​ണ്ണം സ്ഥാ​പി​ക്കാ​ൻ ആ​ലോ​ച​ന ന​ട​ന്നെ​ങ്കി​ലും ഒ​ന്നു മാ​ത്ര​മാ​ണ് സ്ഥാ​പി​ച്ച​ത്. ജി​ല്ല​യി​ൽ ഊ​ര​ത്തൂ​രി​ലെ എ.​ബി.​സി. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​തു​വ​രെ 1817 തെ​രു​വു നാ​യ്ക്ക​ളെ​യാ​ണ് വ​ന്ധ്യം​ക​രി​ച്ച​ത്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു വ​ർ​ഷ​വും ര​ണ്ടു മാ​സ​വും പി​ന്നി​ടു​മ്പോ​ഴു​ള്ള ക​ണ​ക്കാ​ണി​ത്.

2022 ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഊ​ര​ത്തൂ​രി​ൽ എ.​ബി.​സി കേ​ന്ദ്രം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ദ്യ​മാ​സം ത​ന്നെ 26 ആ​ൺ നാ​യ​്ക്ക​ളെ​യും 27 പെ​ൺ​നായ​്ക്കളെ​യു​മാ​ണ് ഇ​വി​ടെ വ​ന്ധ്യം​ക​രി​ച്ച​ത്. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ൽ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ഒ​ക്ടോ​ബ​ർ 14ന് ​ശേ​ഷ​മാ​ണ് എ.​ബി.​സി കേ​ന്ദ്രം പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജമാ​യ​ത്.

തു​ട​ക്ക​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ, ര​ണ്ട് ഓ​പ​റേ​ഷ​ൻ തിയ​റ്റ​ർ സ​ഹാ​യി​ക​ൾ, എ​ട്ട് പ​ട്ടി​പി​ടിത്ത​ക്കാ​ർ, ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​ങ്ങ​നെ 14 പേ​ർ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ അ​ത് എ​ട്ടാ​യി ചു​രു​ങ്ങി. ഒ​രു ഡോ​ക്ട​റും ഒ​രു ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ സ​ഹാ​യി​യും നാ​ല് പ​ട്ടി​പി​ടിത്ത​ക്കാ​രും ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

63 ല​ക്ഷം ചെ​ല​വ്, 50 നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാം

63 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച എ.​ബി.​സി കേ​ന്ദ്ര​ത്തി​ൽ 50 നാ​യ്ക്ക​ളെ പാ​ർ​പ്പി​ക്കാ​നു​ള്ള കൂ​ടു​ക​ൾ, ര​ണ്ട് ഓ​പ​റേ​ഷ​ൻ തിയ​റ്റ​റു​ക​ൾ, പ്രീ ​ആ​ൻ​ഡ് പോ​സ്റ്റ് ഓ​പ​റേ​റ്റി​വ് മു​റി​ക​ൾ, ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഡോ​ർ​മെ​റ്റ​റി, എ.​ബി.​സി ഓ​ഫി​സ്, സ്റ്റോ​ർ, മാ​ലി​ന്യനി​ർ​മാ​ർ​ജ​ന സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് പ​ട്ടി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ആ​ൺ നാ​യ്ക്ക​ളെ മൂ​ന്ന് ദി​വ​സ​വും പെ​ൺ നാ​യ്ക്ക​ളെ അ​ഞ്ചു ദി​വ​സ​വും നിരീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ക്കു​ള്ള ആ​ന്റി​ബ​യോ​ട്ടി​ക് ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും സെ​ന്റ​റി​ലു​ണ്ട്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് സു​ഖംപ്രാ​പി​ച്ച നാ​യ്ക്ക​ളെ പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന സ്ഥ​ല​ത്ത് ത​ന്നെ തി​രി​ച്ചെ​ത്തി​ക്കും. പ​ക​ർ​ച്ച​വ്യാ​ധി​യു​ള്ള നാ​യ്ക്ക​ൾ ആ​ണെ​ങ്കി​ൽ ചി​കി​ത്സ ന​ട​ത്തി മാ​ത്ര​മേ തു​റ​ന്നു​വി​ടു​ക​യു​ള്ളൂ. പേ​വി​ഷ​ബാ​ധ​ക്ക് എ​തി​രെ​യു​ള്ള കു​ത്തി​വെ​പ്പും ന​ൽ​കു​ന്നു​ണ്ട്.

വ​ന്ധ്യം​ക​രി​ച്ച​ത് തി​രി​ച്ച​റി​യാം

പ്ര​തി​മാ​സം 300 നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നും 200 നാ​യ്ക്ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നു​മാ​ണ് തു​ട​ക്ക​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ ദി​വ​സ​വും 20 നാ​യ്ക്ക​ളെ വീ​തം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​ൽ നേ​ര​ത്തേ വ​ന്ധ്യം​ക​രി​ച്ച​വ​യെ വീ​ണ്ടും പി​ടി​കൂ​ടു​ന്ന സ്ഥി​തി​യു​ള്ള​തി​നാ​ൽ അ​വ​ക്ക് വാ​ക്സി​നും ന​ൽ​കു​ന്നു​ണ്ട്. കൂ​ടാ​തെ വ​ന്ധ്യം​ക​രി​ച്ച നാ​യ്ക്ക​ളെ തി​രി​ച്ച​റി​യാ​നാ​യി ചെ​വി​യി​ൽ അ​ട​യാ​ളം പ​തി​പ്പി​ച്ചാ​ണ് തു​റ​ന്നു വി​ടു​ന്ന​ത്. നേ​ര​ത്തേ പാ​പ്പി​നി​ശേ​രി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള എ.​ബി.​സി കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഊ​ര​ത്തൂ​രി​ൽ തു​ട​ങ്ങി​യ ശേ​ഷം തെ​രു​വു​നാ​യ​്ക്ക​ളു​ടെ വ​ർ​ധ​ന​ക്ക് കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മ​ല്ല

ജി​ല്ല​യി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ കൂ​ടി എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ന​ട​പ​ടി ക​ടു​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടാ​യെ​ങ്കി​ലും അ​ത് ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. മു​ഴു​പ്പി​ല​ങ്ങാ​ടും പാ​ട്യ​ത്തും ഇ​തി​നാ​യി അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​ക​ൾ വ​രെ ന​ട​ത്തി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​മെ​ല്ലാം പു​തി​യ എ.​ബി.​സി കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വു​ക​യാ​യി​രു​ന്നു.

ഭൂ​മി​യൊ​രു​ക്കി​യെ​ടു​ക്കാ​ൻ ത​ന്നെ വ​ൻ​തു​ക വേ​ണ്ടിവ​രു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ൽ വ​ന്ന​തോ​ടെ​യാ​ണ് പാ​ട്യം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാ​നി​രു​ന്ന കേ​ന്ദ്രം വേ​ണ്ടെ​ന്നു​വെ​ച്ച​ത്. ഒ​ടു​വി​ൽ ഊ​ര​ത്തൂ​രി​ലെ എ.​ബി.​സി കേ​ന്ദ്രം ത​ന്നെ വി​പു​ലീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഊ​ര​ത്തൂ​രി​ലെ കേ​ന്ദ്ര​ത്തി​ൽ 50 കു​ടു​ക​ളും ഒ​രു ഓ​പ​റേ​ഷ​ൻ തിയ​റ്റ​റും അ​ധി​ക​മാ​യി ഒ​രു​ക്കു​ന്ന​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി​യോ​ടെ വ​ന്ധ്യം​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും -ഡോ. ​സി​നി സു​കു​മാ​ര​ൻ
നി​ല​വി​ൽ ഒ​രു മാ​സം ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്ന ക്ര​മ​ത്തി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി​യോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തെ​രു​വു നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭ​യാ​ശ​ങ്ക വേ​ണ്ടെ​ന്നും എ.​ബി.​സി ചു​മ​ത​ല​യു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​സി​നി സു​കു​മാ​ര​ൻ പ​റ​ഞ്ഞു.


Share our post

Kannur

തെയ്യംകലയുടെ വിസ്മയലോകം തുറന്ന് ചിറക്കൽ തെയ്യംഗ്യാലറി

Published

on

Share our post

ചിറക്കൽ :കേരള ഫോക് ലോര്‍ അക്കാദമി ആസ്ഥാനത്ത് പി കെ കാളന്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ തെയ്യം കലയുടെ ദൃശ്യാനുഭവം പങ്കുവയ്ക്കുന്ന ആർട്ട് ഗാലറിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സമ്പന്നമായ സാംസ്കാരിക കലാ ചരിത്രത്തെ സൂക്ഷിച്ചുവെച്ച് വരുംകാലത്തിന് പകർന്നു നൽകേണ്ടത് അനിവാര്യമാണ് എന്ന് മന്ത്രി പറഞ്ഞു. അത്തരത്തിലൊരു ഉദ്യമമാണ് തെയ്യം ഗാലറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെയ്യം കലാകാരന്മാരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ 100 തെയ്യക്കാവുകളിലേക്ക് സമ്മർപ്പിക്കുന്ന 5000 കമുകിൻ തൈകളുടെ വിതരണോദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. കേരള ഫോക് ലോർ അക്കാദമിയ്ക്ക് പുതിയ ഓപ്പൺ ഓഡിറ്റോറിയം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഐ സി എ ആർ ഡയറക്ടർ ഡോ. വി വെങ്കിട സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബാലകൃഷ്ണൻസ് കൊയ്യാൽ രചിച്ച ‘നമ്മുടെ നാടൻ കലകൾ ‘പുസ്തകത്തിൻ്റെ പുന:പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാർഷിക സർവ്വകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീവത്സൻ ജെ മേനോന് നൽകി നിർവഹിച്ചു.കമുക് കൃഷിയുടെ ശാസ്ത്രീയ രീതി എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാല അസോസിയേറ്റ് ഡയറക്ടർ ഡോ. പി ജയരാജ് വിഷയാവതരണം നടത്തി.45 വർഷത്തിനുശേഷം 2023ൽ നടന്ന ചിറക്കൽ പെരുങ്കളിയാട്ടത്തിൽ കെട്ടിയാടിയ തെയ്യക്കോലങ്ങളുടെ ചിത്രങ്ങൾ അനാവരണം ചെയ്യുന്ന ആർട്ട് ഗ്യാലറി പുതുതലമുറയ്ക്ക് തെയ്യം കലയുടെ വൈവിധ്യമാർന്ന ലോകത്തെക്കുറിച്ച് അറിവുകൾ പകർന്നു നൽകുന്നു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വാർഡ് മെമ്പർ കസ്തൂരിലത, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, വൈസ് ചെയർമാൻ കോയ കാപ്പാട്, കാർഷിക സർവകലാശാല മുൻ ഫാം സൂപ്രണ്ട് ടി.വി സുരേന്ദ്രൻ, ഫോക് ലോറിസ്റ് ചന്ദ്രൻ മുട്ടത്ത്, റിട്ട. പ്രൊഫസർ എം.എം മണി, തെയ്യം ഗാലറി നിർവാഹകൻ സജി മാടപ്പാട്ട്, പ്രോഗ്രാം ഓഫീസർ പി വി ലവ്‌ലിൻ എന്നിവർ സംസാരിച്ചു. ചെറുതാഴം രാമചന്ദ്രപ്പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടവും ശ്രീശങ്കരം തിരുവാതിര ടീം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.


Share our post
Continue Reading

Kannur

അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പിടികൂടി

Published

on

Share our post

കണ്ണൂർ: അനധികൃതമായി പുഴമണല്‍ കടത്തുകയായിരുന്ന ടിപ്പർലോറി പോലീസ് പിടികൂടി. പുലര്‍ച്ചെ 2.45 നാണ് കണ്ണൂർ പട്ടുവം പറപ്പൂല്‍ ജംഗ്ഷനില്‍ വെച്ച് വെള്ളിക്കീല്‍ ഭാഗത്തേക്ക് കടത്തുകയായിരുന്ന കെ എല്‍ 07 എ.എം 7342 ടിപ്പര്‍ലോറി പിടികൂടിയത്. നൂറടിയോളം പുഴമണലാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തളിപ്പറമ്പ് എസ്ഐ എന്‍.പി പ്രകാശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് ഡ്രൈവര്‍ വിനീഷും എസ്ഐയോടൊപ്പം ഉണ്ടായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

Published

on

Share our post

കണ്ണൂർ: കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപ യെയാ (34) കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ സ്വദേശിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതിക വർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ് ഏജൻസി വഴി ദീപയെ വീട്ടില്‍ ജോലിക്ക് നിയോഗിച്ചത്. ആദ്യം നല്ല രീതിയില്‍ പെരുമാറിയ ഇവർ വീട്ടുകാരുടെ വിശ്വാസ്യത പിടിച്ചു പറ്റുകയും പിന്നീട് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് മാലകവരുകയുമായിരുന്നു. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതിയെ പൊലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.മോഷ്ടിച്ച സ്വർണം കോയമ്പത്തൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി പ്രതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!