നവോദയ: പ്രവേശന പരീക്ഷ 20ന്

മാഹി :പന്തക്കൽ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷ 20നു രാവിലെ 10.30 മുതൽ 1.30 വരെ മാഹി ജവാഹർലാൽ നെഹ്റു ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ വെബ്പോർട്ടലിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പ്രവേശനത്തിനു മറ്റ് അവസരങ്ങൾ ഉണ്ടാവില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.