Connect with us

THALASSERRY

മാഹി പൊലീസിൽ ചുവന്ന തൊപ്പിക്കാർ കുറഞ്ഞു; ഓഫീസർമാരുടെ എണ്ണത്തിൽ വർദ്ധനവ്

Published

on

Share our post

മാഹി:മാഹിയിൽ ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അടയാളമായി നിലനിന്നിരുന്ന പൊലീസുകാരന്റെ ചുവന്ന തൊപ്പി അണിയാൻ ഇനി വിരലിലെണ്ണാവുന്നവർ മാത്രം. മാഹി ഉൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പൊലീസ് സേനയിൽ നടപ്പിലാക്കിയ സ്ഥാനക്കയറ്റത്തോടെ മാഹിയിലെ ഓഫീസർമാരുടെ എണ്ണം കോൺസ്റ്റബിൾമാരുടെ ഇരട്ടിയിലധികമായി.

പത്തുവർഷം സർവ്വീസുള്ളവരെ ഹെഡ് കോൺസ്റ്റബിൾമാരായും പതിനഞ്ചു വർഷം കഴിഞ്ഞ വരെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായും 25 വർഷം കഴിഞ്ഞവരെ സബ് ഇൻസ്‌പെക്ടർമാരായും സ്ഥാനക്കയറ്റം നൽകിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

നേരത്തെ പതിനഞ്ച്,​ ഇരുപത്തിയഞ്ച്,​ മുപ്പത്തിയഞ്ച് വർഷങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രമോഷൻ. കേന്ദ്രനയത്തിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് പത്ത്,​ ഇരുപത് ,​മുപ്പത് വർഷങ്ങളിലാണ് അടിസ്ഥാന ശമ്പളവർദ്ധനവോടെ പ്രമോഷൻ നൽകുന്നത്.

എന്നാൽ പുതുച്ചേരിയിലെ പുതിയ ഉത്തരവിന് ശമ്പള വർദ്ധനവുമായി യാതൊരു ബന്ധവുമില്ല. യൂണിഫോമിൽ മാത്രമേ മാറ്റമുണ്ടാകും. ഫലത്തിൽ ഒരോ സ്റ്റേഷനിലും ഭൂരിഭാഗം പേരും സ്റ്റാറണിഞ്ഞ ഓഫീസർമാരായിരിക്കും. ചുവന്ന തൊപ്പിയണിയുന്ന പൊലീസ് കോൺസ്റ്റബിൾമാരും ഹെഡ് കോൺസ്റ്റബിൾമാരും ഏറെകുറയും.

പരേഡിന് ആളെ നോക്കണം

ദേശീയ ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരേഡുകൾക്ക് ഇനി പുതുച്ചേരിയിൽ നിന്ന് കോൺസ്റ്റബിൾമാരെ ഇറക്കുമതി ചെയ്യേണ്ടി വരും.പുതിയ ഉത്തരവോടെ മാഹിയിലെ ഇന്ത്യാ റിസർവ്വ് ബറ്റാലിയൻ യൂണിറ്റിലെ ആകെയുള്ള 35 പേരും ഒറ്റയടിക്ക് എ.എസ്.ഐ മാരായി.

പുതിയ പരിഷ്കാരം മാഹി പൊലീസ് സ്റ്റേഷനിലെ ദൈനംദിന ഡ്യൂട്ടിക്ക് തടസ്സമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഇപ്പോൾ തന്നെ മാഹിയിൽ അറുപതോളം കോൺസ്റ്റബിൾ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ പുതുച്ചേരി പോലീസിൽ ആയിരത്തോളം പേർ നിയമിക്കപ്പെട്ടുവെങ്കിലും, മാഹിക്കാരുടെ പ്രാതിനിധ്യം പത്തിൽ താഴെ മാത്രമാണ്.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!