‘ക്ഷീരഭവനം സുന്ദരഭവനം’ പരിശീലനം നൽകി

പേരാവൂർ: ജില്ലയിലെ ഡയറി ഫാമുകളുടെയും പശുത്തൊഴുത്തുകളുടെയും ശുചിത്വം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന “ക്ഷീരഭവനം സുന്ദരഭവനം” പദ്ധതിയിൽ ഡയറി ഫാം ഉടമകൾക്കുള്ള പരിശീലനം നടന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന ഓഫീസർ സിദ്ധാർഥ് വിജയ് അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ ഗ്രേഡിങ് സംബന്ധിച്ച് പരിശീലനം നൽകി. ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ. രേഷ്മ പദ്ധതി വിശദീകരിച്ചു. ഡയറി ഫാം ഇൻസ്‌ട്രെക്ടർ ബിനുരാജ്, സൊസൈറ്റി സെക്രട്ടറിമാരായ ഡെയ്‌സി തോമസ്, ബീന ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.