ജനുവരി 31 ന് മുമ്പ് ഫാസ്റ്റ്ടാഗ് കെ.വൈ.സി.അപ്‌ഡേറ്റ് ചെയ്യണം; എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ഇലക്ട്രോണിക് ടോള്‍പിരിവ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനും ‘വണ്‍ വെഹിക്കിള്‍ വണ്‍ ഫാസ്ടാഗ്’ പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒന്നില്‍ക്കൂടുതല്‍ ഫാസ്ടാഗുകള്‍ ഒരു വാഹനത്തില്‍ ഉപയോഗിക്കുന്നതും അടക്കമുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.
ഒരു ഫാസ്റ്റാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേ അഥോരിറ്റി അധികൃതര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, കെ.വൈ.സി. ഇല്ലാതെ ഫാസ്റ്റാഗ് നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നാണ് വിലയിരുത്തലുകള്‍. ഇതുവരെ നല്‍കിയിട്ടുള്ള ഏഴ് കോടി ഫാസ്റ്റാഗില്‍ നാല് കോടി മാത്രമാണ് ഇപ്പോള്‍ ആക്ടീവായിട്ടുള്ളത്.
- fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- ഇതിലെ മൈ പ്രൊഫൈല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ഇതിലെ കെ.വൈ.സി. എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, ചോദിച്ചിട്ടുള്ള വിവരങ്ങള്‍ നല്‍കുക.
- ആവശ്യമായ അഡ്രസ് പ്രൂഫുകളും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക.
- അപ്‌ലോഡ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
- വിവരങ്ങള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിക്കുക.
- സബ്മിറ്റ് ചെയ്യുക.
- മുഴുവന്‍ രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ കെ.വൈ.സി. അപ്‌ഡേഷന്‍ പൂര്‍ത്തിയാകൂ.
- വിവരങ്ങള്‍ നല്‍കി ഏഴ് ദിവസത്തിനുള്ളില്‍ കെ.വൈ.സി. പ്രോസസ് പൂര്‍ത്തിയാകും.
കെ.വൈ.സി. അപേഡേഷന് വേണ്ട രേഖകള്‍
- വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി).
- തിരിച്ചറിയല്‍ രേഖകള്‍.
- വിലാസം തെളിയിക്കുന്ന രേഖകള്‍.
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
ഫാസ്റ്റാഗ് സ്റ്റാറ്റസ് അറിയാം
- fastag.ihmcl.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- വെബ്‌സൈറ്റിലെ ലോഗില്‍ ടാബ് തുറക്കുക.
- നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- സ്ഥിരീകരിക്കുന്നതിനുള്ള ഒ.ടി.പി. നല്‍കുക.
- ലോഗില്‍ ചെയ്തതിന് ശേഷം ഡാഷ്‌ബോര്‍ഡിലെ മൈ പ്രൊഫൈലില്‍ പോകുക.
- ഇവിടെ നിന്നും കെ.വൈ.സി. സ്റ്റാറ്റസും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും ലഭിക്കും.