കേന്ദ്ര അവഗണന: ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്

Share our post

തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അവഗണനക്കും  പ്രതികാര സമീപനത്തിനുമെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭം ഫെബ്രുവരി എട്ടിന്. രാവിലെ 11ന് ജന്തർമന്തറിലാണ് സമരം. ചൊവ്വാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം. കേരള ഹൗസിന് മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജന്തർമന്തറിൽ എത്തുക. ഇടത് എം.എൽ.എമാരും എം.പിമാരും സമരത്തിൽ അണിനിരക്കുമെന്നും കേരളത്തിന്‍റെ പൊതുവിഷയം എന്ന നിലയിൽ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും പങ്കാളികളാകണമെന്നാണ് അഭ്യർഥനയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!