Kannur
വനിത സിവില്‍ എക്സൈസ് ഓഫീസര്‍ കായിക ക്ഷമതാ പരീക്ഷ 23, 24 തീയതികളില്‍
കണ്ണൂർ : ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (613/21), വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന.സി.എ-ഹിന്ദു നാടാര്‍-578/21) വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍.സി.എ- എസ്.സി-580/21) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 23, 24 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ.ടി.ആര്‍ പ്രൊഫൈലിലും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒന്നിലധികം അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ കാറ്റഗറിയിലും എന്‍.സി.എ കാറ്റഗറിയിലുമായി കായിക ക്ഷമതാ പരീക്ഷയില്‍ ഒരു അവസരം മാത്രമേ ലഭിക്കുകയുള്ളൂ. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, അസ്സല്‍ ഐ.ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5.30ന് ടെസ്റ്റ് കേന്ദ്രത്തില്‍ ഹാജരാകണം.
Kannur
ഫ്രഷാണ്, ഫ്രഷ് വണ്ടിയിൽ നല്ല മീനെത്തും
കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന് തുടക്കമിട്ട് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ് വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ട്രിക് ഓട്ടോ വിതരണം ചെയ്യുന്നത്. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ് ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് ഒരുങ്ങുന്നത്. തലശേരി നഗരസഭയുടെ ഏഴ് വാർഡുകളുൾപ്പെടുന്നതാണ് ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. തെരഞ്ഞെടുത്ത അഞ്ച് മത്സ്യവിൽപനക്കാർക്ക് ഇലക്‌ട്രിക് മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക് നൽകുന്ന പദ്ധതിക്ക് 39 ലക്ഷമാണ് ചെലവിടുന്നത്. മത്സ്യകച്ചവടക്കാർക്ക് വീടുകളിൽചെന്ന് വിൽപ്പന നടത്താനാണ് ഓട്ടോ നൽകുന്നത്.
മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ് ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന് കിലോ വോൾട്ട് ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക് കേരള സ്‌റ്റേറ്റ് കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന് മുമ്പ് ഓട്ടോ ഗുണഭോക്താക്കൾക്ക് കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ് വില്ലേജ് പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ് ഹാർബറിന് സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്. രണ്ട് വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ് വില്ലേജ് പൂർത്തിയാകും.
Kannur
ഉത്സവമേളവുമായി അണ്ടലൂരിൽ മൺകലങ്ങളെത്തി
പിണറായി:വീടുപെയിന്റടിക്കലും പറമ്പും പരിസരവും വൃത്തിയാക്കലുമായി അണ്ടലൂർ കാവ് തിറമഹോത്സവത്തിനായി ധർമടം ഗ്രാമത്തിൽ ഒരുക്കങ്ങൾ തകൃതിയായി. അണ്ടലൂർ കാവ് പരിസരത്ത് ഉത്സവവരവറിയിച്ച് പതിവ് തെറ്റാതെ മൺകലങ്ങളുമായി വിൽപ്പനക്കാരെത്തി. ഉത്സവകാലത്ത് പുത്തൻകലങ്ങളാണ് ധർമടത്തെ വീടുകളിൽ ഉപയോഗിക്കുക. വർഷങ്ങളായി അണ്ടലൂർക്കാവിലെ തിറമഹോത്സവത്തിന് മൺപാത്രങ്ങളുമായെത്തുന്ന പാലക്കാട്, വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് ഇത്തവണയും മൺപാത്ര വിൽപ്പനയ്‌ക്കെത്തിയത്. വിവിധ വലിപ്പത്തിലും രൂപത്തിലുമുള്ള മൺകലങ്ങളുണ്ട്. 10 മുതൽ 600 രൂപവരെയാണ് വില. വീടുകളിൽ അലങ്കാര വസ്തുവായി ഉപയോഗിക്കുന്നതിനായി കളിമണ്ണിനാൽ നിർമിച്ച ഭീമൻ നിലവിളക്കുകളും വിൽപ്പനയ്‌ക്കുണ്ട്. സ്റ്റീൽ പാത്രങ്ങളുടെ കടന്നുകയറ്റം കച്ചവടത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് മൺപാത്ര വിൽപ്പനയ്‌ക്കെത്തിയ കമല പറയുന്നു. പുതുതലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതും ഉൽപ്പാദന സാമഗ്രികൾ കിട്ടാത്തതും പ്രതിസന്ധിയാണെന്നും ഇവർ പറയുന്നു. കമലമ്മ, മണികണ്ഠൻ തുടങ്ങിയ പതിനഞ്ചോളം തൊഴിലാളികളാണ് മൺപാത്ര വിൽപ്പനയ്ക്ക് എത്തിയത്. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഇവർ മൺചട്ടി വിൽപ്പനയ്‌ക്കായി അണ്ടലൂരിലെത്തുന്നത്. അണ്ടലൂരിലെ ജനങ്ങളുമായി നല്ല സൗഹൃദവും ഇവർ കാത്തുസൂക്ഷിക്കുന്നു. ഫെബ്രുവരി 13 മുതൽ 19വരെയാണ് അണ്ടലൂർ കാവിൽ ഉത്സവം.
Kannur
റേഷൻ വ്യാപാരി സമരം 27 മുതൽ
കണ്ണൂർ:വേതന വർധന നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ സംയുക്‌ത സമര സമിതി 27 മുതൽ നടത്തുന്ന അനിശ്ചിത കാല കടയടപ്പ് സമരത്തിന്റെ ഭാഗമായി കണ്ണൂർ താലൂക്കിൽ സപ്ലൈ ഓഫിസിലേക്കു പ്രകടനവും ധർണയും നടത്തും. തളിപ്പറമ്പ് താലൂക്കിൽ താലൂക്ക് ആസ്ഥാനത്തു പ്രകടനവും മാർച്ചും നടത്തും. 28, 29, 30 തീയതികളിൽ സമരസമിതി യഥാക്രമം ശ്രീകണ്ഠാപുരം, ആലക്കോട്, മയ്യിൽ എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടത്തും. 31നു ജില്ലാ കേന്ദ്രങ്ങളിൽ മുഴുവൻ വ്യാപാരികളും പങ്കെടുക്കുന്ന സമരപരി പാടികളും സംഘടിപ്പിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു