മാല മോഷണം; വയനാട്ടിൽ മൂന്ന് സ്ത്രീകൾ പിടിയിൽ

കൽപ്പറ്റ: സംസ്ഥാനത്ത് ഉടനീളം മോഷണ കേസുകളിൽ പ്രതികളായ മൂന്ന് സ്തീകൾ വയനാട്ടിൽ പിടിയിൽ. തമിഴ്നാട് ചെങ്കൽപേട്ട സ്വദേശികളായ ഇന്ദു, ജാൻസ്, ദേവി, എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മാനന്തവാടി സ്വദേശിയായ വയോധികയുടെ മാല കവർന്ന കേസിലാണ് ഇവരേ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ആശുപത്രിയിൽ നിന്ന് മടങ്ങിയ വയോധികയെ സംഘം നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ ഇവർ മാല മോഷ്ടിച്ചു. പിന്നീട് സംഘം വഴിയിൽ ഇറങ്ങി. വീട്ടിൽ എത്തിയപ്പോളാണ് മാല നഷ്ടപ്പെട്ടതായി വയോധിക മനസിലാക്കിയത്.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൂവർ സംഘം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തതായി പോലീസ് അറിയിച്ചു.