Connect with us

Kerala

65-നു മുമ്പേ എത്തുന്ന മറവിരോ​ഗം; അപകടസാധ്യതാഘടകങ്ങൾ കണ്ടെത്തി ​ഗവേഷകർ

Published

on

Share our post

ഡിമെൻഷ്യ എന്നുകേൾക്കുമ്പോൾ തന്നെ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ചെറുപ്പക്കാരിലും മറവിരോ​ഗം കണ്ടുവരുന്നുണ്ട്. അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായക്കാരിൽ കാണുന്ന ഡിമെൻഷ്യയെ ഏർലി ഓൺസെറ്റ് ഡിമെൻഷ്യ എന്നാണ് വിളിക്കുന്നത്. ദൈനംദിനകാര്യങ്ങൾ ചെയ്യാൻപോലും തടസ്സംനേരിടുംവിധത്തിൽ ഓർമിക്കാനോ, ചിന്തിക്കാനോ, കാര്യങ്ങൾ തീരുമാനിക്കാനോ കഴിയാത്ത ഡിമെൻഷ്യ എന്ന അവസ്ഥയേക്കുറിച്ച് ധാരാളം പഠനങ്ങളും നടന്നുവരുന്നുണ്ട്. ഇപ്പോഴിതാ ഏർലി ഓൺസൈറ്റ് ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പതിനഞ്ച് അപകടസാധ്യതകളേക്കുറിച്ചുള്ള പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ജാമാ ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്. ഇം​ഗ്ലണ്ടിലെ എക്സിറ്റർ സർവകലാശാലയിലേയും നെതർലാൻഡ്സിലെ മാസ്ട്രിച് സർവകലാശാലയിലേയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഇം​ഗ്ലണ്ടിൽ നിന്നുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ള 3,50,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് വിലയിരുത്തലിലെത്തിയത്.

സാമൂഹികമായ ഒറ്റപ്പെടൽ, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന സാമൂഹികസാമ്പത്തിക ചുറ്റുപാട്, വിറ്റാമിൻ ഡി അഭാവം, കേൾവിക്കുറവ്, അമിതമദ്യപാനം, വിഷാദം, ശാരീരികമായി ദുർബലമാവുക, പക്ഷാഘാതം, ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ തുടങ്ങിയ പതിനഞ്ചോളം ഘടകങ്ങളാണ് ഡിമെൻഷ്യയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതാ ഘടകങ്ങളായി​ ​ഗവേഷകർ കണക്കാക്കുന്നത്. ഈ ഘടകങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയും പരിഹാരം കണ്ടെത്തുകയും വഴി ഏളി ഓൺസെറ്റ് ഡിമെൻഷ്യാ സാധ്യത കുറയ്ക്കാനാവുമോ എന്നാണ് ​ഗവേഷകർ പരിശോധിച്ചത്. മധ്യവയസ്സിൽ മാനസികവും ശാരീരികവുമായ ആരോ​ഗ്യം നിലനിർത്തുന്നത് ഈ സാധ്യത കുറയ്ക്കുമെന്നും ​ഗവേഷകർ കരുതുന്നു.

വിഷാദം മസ്തിഷ്കത്തിന്റെ ഘടനയേയും പ്രവർത്തനത്തേയും നേരിട്ടും അല്ലാതെയും ബാധിക്കുന്നുണ്ട്. കൂടാതെ വിഷാദരോ​ഗികളിൽ സാമൂഹിക ഇടപെടലുകൾ കുറവുമായിരിക്കും. ഇവയെല്ലാം മറവിരോ​ഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ ഭക്ഷണം, ജീവിതരീതി, സമ്മർദം തുടങ്ങിയവയ്ക്കും ഡിമെൻഷ്യയുമായി ബന്ധമുണ്ടെന്നും സാമൂഹിക സാമ്പത്തിക ചുറ്റുപാട് കുറഞ്ഞവരിൽ ആരോ​ഗ്യപരിപാലനം കുറയുന്നതും മറവിരോ​ഗസാധ്യത കൂട്ടുമെന്നും ​ഗവേഷകർ പറയുന്നു.

വായന, പസിലുകൾ പോലുള്ള ​ഗെയിമുകൾ കളിക്കുന്നത്, കത്തെഴുതുന്നത് തുടങ്ങിയവ നേരത്തേയെത്തുന്ന മറവിരോ​ഗത്തെ പ്രതിരോധിക്കുമെന്ന് മുമ്പൊരു പഠനത്തിൽ വ്യക്തമായിരുന്നു.

ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ

ലോകത്താകമാനം 55 ദശലക്ഷം പേരാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.

ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.


Share our post

Kerala

ജാമ്യത്തുകയില്ലാത്ത തടവുകാർക്ക് പുറത്തിറങ്ങാം, അർഹരായവരെ ലീഗൽ സർവീസ്‌ അതോറിറ്റി സഹായിക്കും

Published

on

Share our post

കോടതി ജാമ്യം അനുവദിച്ചിട്ടും പണമടയ്ക്കാൻ നിർവാഹമില്ലാതെ ജയിലിൽത്തുടരേണ്ടിവരുന്ന തടവുകാർക്ക്‌ സാമ്പത്തിക സഹായം നൽകാൻ നിയമസംവിധാനമുണ്ട്‌. വിചാരണത്തടവുകാർക്ക്‌ 40,000 രൂപവരെയും ശിക്ഷിക്കപ്പെട്ടവർക്ക് 25,000 രൂപ വരെയുമാണ് പാവപ്പെട്ടവരെങ്കിൽ ജാമ്യത്തുകയടയ്ക്കാൻ സാമ്പത്തികസഹായം കിട്ടുക. ലീഗൽ സർവീസ്‌ അതോറിറ്റിയുടെ കീഴിലുള്ള ജില്ലാതല എംപവേഡ്‌ കമ്മിറ്റിയാണ്‌ സഹായധനം നൽകാൻ നടപടിയെടുക്കുന്നത്‌.ദ്വയാർഥപരാമർശത്തിന്റെ പേരിൽ ജയിലിൽ പോകേണ്ടിവന്ന വ്യവസായി ബോബി ചെമ്മണൂർ ഇത്തരം തടവുകാർക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നെന്ന്‌ പറഞ്ഞത്‌ വിവാദമായിരുന്നു.ജയിലിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ ജഡ്ജി, കളക്‌ടർ, ജില്ലാ പോലീസ്‌ മേധാവി, ജയിൽ സൂപ്രണ്ടുമാർ തുടങ്ങിയവർ ഈ കമ്മിറ്റിയിൽ അംഗങ്ങളാണ്‌. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി സെക്രട്ടറിയാണ്‌ കൺവീനർ. പണമടയ്ക്കാനില്ലാതെ ജയിലിൽനിന്ന്‌ ഇറങ്ങാൻ സാധിക്കാത്ത പ്രതികളുടെ പട്ടിക ജയിലിൽനിന്ന്‌ വാങ്ങി ഈ കമ്മിറ്റിയിൽ വെക്കും. അർഹരായവർക്ക്‌ തുക അനുവദിക്കണമെന്ന്‌ കമ്മിറ്റി ശുപാർശചെയ്യും. ഇതു പ്രകാരമാണ്‌ സർക്കാർ പണമനുവദിക്കുന്നത്‌.

ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമാണ്‌ അർഹത, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും എൻ.ഡി.പി.എസ്‌., േപാക്സോ കേസ്‌ ‌പ്രതികൾ എന്നിവർക്കും സഹായം ലഭിക്കില്ല. സ്ഥിരം കുറ്റവാളികൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായവർ, യു.എ.പി.എ. ചുമത്തപ്പെട്ടവർ എന്നിവർക്കും ഈ ആനുകൂല്യമില്ല.

ഒരു പ്രതിക്ക്‌ ഒരു തവണ മാത്രമേ സാമ്പത്തിക സഹായം കിട്ടൂ. പണമില്ലാത്ത പ്രതികൾക്ക്‌ ജാമ്യവ്യവസ്ഥയിൽ ഇളവ്‌ വേണമെന്ന്‌ നേരിട്ട്‌ കോടതിയിൽ അപേക്ഷ നൽകാനും കഴിയും. കോടതി പരിേശാധിച്ച്‌ നടപടിയെടുക്കും.


Share our post
Continue Reading

Kerala

കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിരോധനം

Published

on

Share our post

കൽപ്പറ്റ: മലയോര ഹൈവേ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഇന്ന് (ജനുവരി 19) മുതൽ ജനുവരി 25 വരെ രാത്രി എട്ട് മുതൽ രാവിലെ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.റോഡ് നവീകരണ പ്രവർത്തികൾ നൂതന സെൻസർ ഉപകരണങ്ങൾ, സ്ട്രിങ്‌സ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ ഗതാഗതം അനുവദിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനാലാണ് ഗതാഗതം നിരോധനം ഏർപ്പെടുത്തിയത്.


Share our post
Continue Reading

Kerala

രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി കാരണമാണ് മഴക്ക് സാധ്യത. തെക്കേ ഇന്ത്യയിൽ കിഴക്കൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം അറബികടലിൽ എംജെഒ സാന്നിധ്യവും പസഫിക്ക് സമുദ്രത്തിൽ ലാനിന സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. തെക്കൻ, മധ്യകേരളത്തിലെ മലയോര മേഖലകളിലായിരിക്കും മഴ സാധ്യത കൂടുതൽ.


Share our post
Continue Reading

Trending

error: Content is protected !!